ഗവ. മെഡിക്കൽ കോളജ് സമരത്തിന് ഫലം കണ്ടു; താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിച്ചു
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം ലഭിച്ചു. സെപ്റ്റംബർ മാസത്തെ ശമ്പളമാണ് ലഭിച്ചത്. രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഗവ. മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർ കേരള ഗവ. ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സുപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണം അനുവദിച്ചത്.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് (കാസ്പ്) പദ്ധതിയിലൂടെയും ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) യുടെയും കീഴിൽ നിയമിതരായ 566 താൽക്കാലിക ജീവനക്കാരുടെ വേതനമാണ് മുടങ്ങിയിരുന്നത്. വിവിധ കേന്ദ്ര പദ്ധതികളുടെ വിഹിതമായി കേന്ദ്രസർക്കാർ 29.5കോടി രൂപ മഞ്ചേരി മെഡിക്കൽ കോളേജിനു മാത്രം നൽകാൻ കുടിശ്ശികയുണ്ട്.
ഈ തുക അനുവദിച്ചുനൽകിയാൽ തന്നെ മെഡിക്കൽ കോളജിന്റെ പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്ന് ഗവ. ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ യുനിറ്റ് ഭാരവാഹികളായ കെ. നിയാസ്, പി. റിജേഷ് എന്നിവർ പറഞ്ഞു. സമരത്തിന്റെ ഫലമാണ് തുക അനുവദിച്ചുനൽകിയതന്നും കുടിശ്ശിക ഉടൻ നൽകണമെന്നും സി.ഐ.ടി.യു. ജില്ല സെക്രട്ടറി അഡ്വ.കെ. ഫിറോസ് ബാബു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.