ഹരിത കർമസേനയെത്തി; പയ്യനാട് സ്റ്റേഡിയം ക്ലീൻ
text_fieldsമഞ്ചേരി: സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാകുന്ന പയ്യനാട് സ്റ്റേഡിയത്തിൽനിന്ന് മാലിന്യം ശേഖരിക്കാൻ നഗരസഭയുടെ ഹരിത കർമസേനയും. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന മത്സര ശേഷം ഗാലറിയും പരിസരവും മാലിന്യം നിറഞ്ഞ സ്ഥിതിയായിരുന്നു. നഗരസഭയിലെ 12 ഹരിത കർമസേനാഗങ്ങളും ആറ് ശുചീകരണ തൊഴിലാളികളും ചേർന്ന് മാലിന്യം ശേഖരിച്ചു. അര ടൺ മാലിന്യമാണ് ഇവിടെ നിന്ന് ശേഖരിച്ചത്.
ഗ്രൗണ്ടിൽനിന്നുതന്നെ തരം തിരിച്ച മാലിന്യം എം.സി.എഫിൽ എത്തിച്ച് ഹരിതകർമ സേനയുമായി കരാർ വെച്ച ഏജൻസിക്ക് വിൽപന നടത്തും. തുടർന്നുള്ള ഓരോ ദിവസവും ഹരിത കർമസേനയെത്തി മാലിന്യം ശേഖരിക്കും. ജില്ല സ്പോർട്സ് കൗൺസിലിന്റെ പിന്തുണയോടെ ശുചിത്വ മിഷൻ ജില്ല പ്രോഗ്രാം ഓഫിസർ ജ്യോതിഷ്, ഹെൽത്ത് സൂപ്പർ വൈസർ അബ്‌ദുൽഖാദർ എന്നിവരുടെ നിർദേശപ്രകരമാണ് പ്രവർത്തനം ഏറ്റെടുത്തത്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റഷീദ്, നസ്റുദ്ദീൻ, ഹരിത കർമസേന കോഓഡിനേറ്റർമാരായ ഫാസിൽ മോങ്ങം, സുഭാഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.