കാരുണ്യമില്ലാതെ..
text_fieldsമഞ്ചേരി: വൃക്ക മാറ്റിെവച്ച രോഗികൾക്ക് കാരുണ്യ ഫാർമസികളിൽ നിന്ന് ആവശ്യമായ മരുന്ന് ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. വൃക്ക മാറ്റിെവച്ചവർക്കുള്ള ഇമ്യൂണോ സപ്രസീവ് മരുന്നുകൾ കാരുണ്യ ഫാർമസികളിൽ ലഭ്യമല്ല. അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് തീർന്നിട്ട് മാസങ്ങളായെങ്കിലും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. സാധാരണക്കാരായ രോഗികൾ ജീവൻ നിലനിർത്താൻ മാസത്തിൽ 20,000 രൂപ വരെ ചെലവിട്ട് മരുന്ന് വാങ്ങുകയാണ്.
രോഗികളും ബന്ധുക്കളും പരാതിയുമായി എത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. മരുന്നിന് ഓർഡർ നൽകിയിട്ടും ലഭിക്കുന്നില്ലെന്നാണ് ഫാർമസിയിൽ നിന്ന് ലഭിക്കുന്ന വിവരം. കാരുണ്യ ഫാർമസിയിൽ മരുന്ന് എത്തിയാൽ സബ്സിഡി നിരക്കിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും പദ്ധതി തയാറാക്കി വൃക്ക മാറ്റിെവച്ചവർക്ക് മരുന്ന് ലഭ്യമാക്കാമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ചിലയിടങ്ങളിൽ പദ്ധതി തയാറാക്കിയെങ്കിലും നിർവഹണ ഉദ്യോഗസ്ഥർ മടികാണിച്ചെന്ന ആക്ഷേപവും ഉയർന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നിൽ പലതും പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.
ഹൃദ്രോഗ വിഭാഗം, ഓർത്തോ, ഇ.എൻ.ടി വിഭാഗങ്ങളിൽ പല മരുന്നുകളും പുറത്തുനിന്ന് വാങ്ങണം. ഡോക്ടർമാർ എഴുതുന്ന ഡോസ് കൂടിയ മരുന്നുകൾ കെ.എം.എസ്.സി.എല്ലിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം, അടുത്ത ഒരു വർഷത്തേക്കുള്ള മരുന്നിന് മെഡിക്കൽ കോളജ് ഓർഡർ നൽകി. 10 കോടി രൂപയുടെ മരുന്നിന്റെ ഇൻഡന്റ് ആണ് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.