അധ്യാപകർക്ക് സ്നേഹ സമ്മാനവുമായി ജബീൻ ക്ലാസിലെത്തി
text_fieldsമഞ്ചേരി: സ്വന്തം കൈകൊണ്ട് നെയ്തെടുത്ത ഗിഫ്റ്റ് ബോക്സ് അധ്യാപകർക്ക് സമ്മാനിച്ച് പ്രവേശനോത്സവം ഹൃദ്യമാക്കി വിദ്യാർഥിനി. മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കെ. ജബീനാണ് പ്രധാനാധ്യാപകെൻറയും തനിക്ക് ഓൺലൈനിൽ ക്ലാസ്സെടുത്ത മുഴുവൻ അധ്യാപകരുടെയും ഫോട്ടോകൾ തുന്നിച്ചേർത്ത ഗിഫ്റ്റ് റിങ്ങും ബോക്സും കൈമാറിയത്. പ്രധാനാധ്യാപകൻ കെ.എം.എ. ഷുക്കൂറിെൻറ സാന്നിധ്യത്തിൽ ക്ലാസ് അധ്യാപിക സോഫിയ ബേനസീറിന് ഗിഫ്റ്റ് ബോക്സ് നൽകി.
ഓഫ്ലൈൻ ക്ലാസ് തുടങ്ങുമ്പോൾ അധ്യാപകർക്ക് സ്നേഹപൂർവമുള്ള സർപ്രൈസ് ആകട്ടെ എന്നു കരുതിയാണ് ഗിഫ്റ്റുകൾ തയാറാക്കിക്കൊണ്ടു വന്നതെന്ന് ജബീൻ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തോടൊപ്പം വൈവിധ്യമാർന്ന ഗിഫ്റ്റ് ബോക്സുകളുണ്ടാക്കി ഫാൻസി കടകളിലും മറ്റും നൽകി സ്വന്തം പഠനചെലവുകൾക്ക് വഴി കണ്ടെത്തുന്ന ഈ കൊച്ചു മിടുക്കിയുടെ ഉപഹാരം ഏറെ സന്തോഷത്തോടെയാണ് അധ്യാപകർ സ്വീകരിച്ചത്. വഴിക്കടവ് സ്വദേശി കാപ്പുമുഖത്ത് ബഷീറിൻറെയും ഐഷാബിയുടേയും മകളാണ്. പിതാവ് ബഷീറിെൻറ മരണശേഷം മാതാവിെൻറ സംരക്ഷണത്തിലാണ് ജബീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.