‘മാധ്യമം ഹെൽത്ത് കെയറി’ന് പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fields‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ ജസീം അഹ്മദ്, പ്രധാനാധ്യാപകൻ യുസ്ർ എന്നിവരിൽനിന്ന് മാധ്യമം മലപ്പുറം റെസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ ഏറ്റുവാങ്ങുന്നു
മഞ്ചേരി: ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 61,848 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചു നൽകിയത്. സ്കൂൾ വാർഷിക ആഘോഷ പരിപാടിയിൽ സ്കൂൾ ലീഡർ ജസീം അഹ്മദ്, പ്രധാനാധ്യാപകൻ യുസ്ർ എന്നിവരിൽനിന്ന് മാധ്യമം മലപ്പുറം റെസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ റയ്യാൻ, അമീർ ഷാ, സിയാ ഫാത്തിമ, ഇഷാൻ ഇക്ബാൽ, അബ്ദുൽ ഹസീബ്, ഹിബ ഫാത്തിമ, അമീൻ, ആയിഷ ഹയ, ദിൽഫ നവാൽ, മുഹമ്മദ് ആസിൻ, ഷെറിൽ മുഹമ്മദ്, മുഹമ്മദ് അഹ്സൻ, ആയിഷ അസ്മിൻ, ഐമൻ എന്നിവർക്ക് മാധ്യമത്തിന്റെ മെമന്റോ നൽകി ആദരിച്ചു.
സ്കൂൾ ട്രസ്റ്റ് ചെയർമാൻ പി.എം. സ്വാലിഹ്, സെക്രട്ടറി എം.പി. അബ്ദുൽ ഹമീദ്, മാനേജർ സി.എം. ഉമ്മർ, സ്കൂൾ ലീഡർ ജസീം അഹമ്മദ്, ഹെഡ്മാസ്റ്റർ യുസ്ർ, ട്രസ്റ്റ് വൈസ് ചെയർമാൻ കെ. സലിം, മാധ്യമം പരസ്യവിഭാഗം സീനിയർ മാനേജർ കെ. അബ്ദുൽ ഗഫൂർ, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.