മഞ്ചേരി മെഡിക്കൽ കോളജ്: കോവിഡ് ഇതര ചികിത്സ ഇന്ന് പുനരാരംഭിക്കും
text_fieldsമഞ്ചേരി: കോവിഡ് വ്യാപനം രൂക്ഷമായതോടെ നിർത്തിവെച്ച മെഡിക്കൽ കോളജിലെ കോവിഡ് ഇതര ചികിത്സ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും. റഫറൽ സംവിധാനമായാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. ഓരോ ഒ.പിയിലും പരമാവധി 60 പേരെയാണ് പരിശോധിക്കുക. ആഴ്ചയിൽ രണ്ട്, മൂന്ന് ദിവസങ്ങളിലായാണിത്. കോവിഡ് ചികിത്സയോടൊപ്പം തന്നെ മറ്റു ഒ.പികളും പ്രവർത്തിക്കാനാണ് തീരുമാനം.
ഇതിനായി ആശുപത്രിയിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കും. ബി, സി ബ്ലോക്കുകൾ കോവിഡ് ചികിത്സക്കായി മാറ്റിവെക്കും. എ ബ്ലോക്കിലാണ് കോവിഡ് ഇതര ചികിത്സ പുനരാരംഭിക്കുക. ഇവിടെ 200 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. ജില്ല കലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് ഒ.പി. പുനരാരംഭിക്കുന്നത്.
കോവിഡ് ഇതര ചികിത്സ ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡ് യോഗം കലക്ടറെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ആശുപത്രിയെ വീണ്ടും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റിയത്. മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകളും വ്യാഴാഴ്ച മുതൽ ആരംഭിക്കും.
ഒ.പികൾ ഇങ്ങനെ
നേത്ര വിഭാഗം - തിങ്കൾ, ബുധൻ ദിവസങ്ങളിൽ (ആഴ്ചയിൽ രണ്ട് ദിവസം)
ത്വഗ് രോഗം - ചൊവ്വ, വെള്ളി
ദന്ത രോഗം - ചൊവ്വ, വ്യാഴം, ശനി
അർബുദ രോഗം - തിങ്കൾ, വ്യാഴം
ഹൃേ്രദാഗ വിഭാഗം - തിങ്കൾ, വ്യാഴം
മനശ്ശാസ്ത്ര വിഭാഗം - തിങ്കൾ മുതൽ ശനി വരെ.
ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ - ചൊവ്വ, ശനി.
ലോക്കൽ ഒ.പി - തിങ്കൾ മുതൽ വെള്ളി വരെ.
പ്രധാന ഒ.പികൾ പ്രവർത്തിക്കില്ല
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഇതര ചികിത്സ പുനരാരംഭിക്കുമ്പോഴും പ്രധാന ഒ.പികൾ പ്രവർത്തിക്കാത്തത് സാധാരണക്കാരായ രോഗികൾക്ക് തിരിച്ചടിയാകും. ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ശസ്ത്രക്രിയ, മെഡിസിൻ, അനസ്തേഷ്യോളജി തുടങ്ങിയ ഒ.പികളാണ് പ്രവർത്തിക്കാത്തത്. കോവിഡ് ഇതര ചികിത്സ നിർത്തലാക്കിയതോടെ ഈ വിഭാഗത്തിലെ ഡോക്ടർമാരെ വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരെ തിരിച്ച് വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡോക്ടർമാർക്ക് ഇതു സംബന്ധിച്ച അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.