പഞ്ചായത്ത് ഓഫിസിലെ തീവെപ്പ്; സംഭവത്തിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന -അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ
text_fieldsമഞ്ചേരി: കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ട സംഭവത്തില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ആരോപിച്ചു. സമൂഹമാധ്യമത്തിലൂടെ മുന്‍കൂട്ടി അറിയിച്ചശേഷമാണ് പ്രതി കൃത്യം ചെയ്തത്. പട്ടാപ്പകല്‍ മുഴുവന്‍ ജീവനക്കാരുടെയും മുന്നില്‍വെച്ച് പഞ്ചായത്തിലെ ഉപകരണങ്ങള്‍ക്കും രേഖകള്‍ക്കും തീവെക്കാന്‍ പ്രതിയെ പ്രേരിച്ചവര് ആരാണെന്ന് പുറത്തുവരണം. കൃത്യമായ അന്വേഷണം വേണം.
ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം പ്രകാരം മാത്രമെ വീടുനല്‍കാന്‍ സാധിക്കൂ. ഇതുപ്രകാരം മുജീബ് പഞ്ചായത്തില്‍നിന്നുള്ള 104ാമത്തെ വീടിന് അര്‍ഹനാണ്. യഥാക്രമം അത് അര്‍ഹരില്‍ എത്തുകയും ചെയ്യും. വികസന കാര്യങ്ങളിലും മാലിന്യ സംസ്കരണത്തിലുമെല്ലാം ജില്ലയില്‍ മികച്ചുനില്‍ക്കുന്ന പഞ്ചായത്തുകളിലൊന്നാണ് കീഴാറ്റൂര്‍. സര്‍ക്കാറില്‍നിന്ന് പല അംഗീകാരങ്ങളും ഭരണസമിതി ഏറ്റുവാങ്ങിയിട്ടുമുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസമിതിയെ കരിവാരിത്തേക്കാന്‍ സി.പി.എം നടത്തുന്ന ആസൂത്രിത ശ്രമങ്ങളിലൊന്നാണ് തീവെപ്പെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.