കോഴിമാലിന്യ സംസ്കരണ യൂനിറ്റിനെതിരെ ജനകീയ ഉപവാസം
text_fieldsമഞ്ചേരി: തടപ്പറമ്പിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ യൂനിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു.
രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു സമരം. കമ്പനി പ്രവർത്തനം നാട്ടുകാർക്ക് വലിയതോതിൽ പ്രയാസം സൃഷ്ടിക്കുന്നതായും ദുർഗന്ധം മൂലം പരിസരവാസികൾക്ക് താമസിക്കാൻ സാധിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. നഗരസഭയിലെ മൂന്ന് വാർഡുകളെയും തൃക്കലങ്ങോട് പഞ്ചായത്തിലെ രണ്ട് വാർഡിലെ ജനങ്ങളെയുമാണ് കൂടുതൽ ബാധിക്കുന്നത്.
സ്ഥാപനം അടച്ചുപൂട്ടുന്നതു വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ് പറഞ്ഞു. ശിഹാബ് അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ ജസീനാബി അലി, വല്ലാഞ്ചിറ ഫാത്തിമ, കൗൺസിലർമാരായ മരുന്നൻ സാജിദ് ബാബു, മുഹ്മിദ ശിഹാബ്, ചിറക്കൽ രാജൻ, റഹീം പുതുകൊള്ളി, അബ്ദുൽ അസീസ്, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡൻറ് കെ. ജയപ്രകാശ് ബാബു, സ്ഥിരംസമിതി അധ്യക്ഷൻ പി.എം.എസ്.എ. അൻവർ കോയ തങ്ങൾ, തൃക്കലങ്ങോട് പഞ്ചായത്ത് അംഗങ്ങളായ ജസീർ കുരിക്കൾ, സൽമാൻ ചെറുകുളം, മുൻ നഗരസഭ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, സമരസമിതി ചെയർമാൻ ജംഷീദ് നെച്ചിക്കണ്ടൻ, അൻവർ വടക്കാങ്ങര, മരുന്നൻ ഉബൈസ്, ആസിഫ് വടക്കാങ്ങര, എൻ.കെ. ശമീർ, ഷാജഹാൻ നെച്ചിത്തല, എൻ.കെ. അസ്കർ, എൻ.കെ. ജംഷീദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.