മഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കേസിൽ നിന്നായി പിടിച്ചത് 315 ഗ്രാം എം.ഡി.എം.എ
text_fieldsമഞ്ചേരി: മഞ്ചേരിയിലും പരിസരങ്ങളിലുമായി എക്സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. പുതുവത്സരം ലക്ഷ്യമാക്കി ജില്ലയിലേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്തുന്നുവെന്ന വിവരത്തെത്തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് 315 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും വിൽപന നടത്തിയ വകയിൽ ലഭിച്ച 57,000 രൂപയും പിടിച്ചെടുത്തു.
തിരൂർ കുറ്റിപ്പുറം സൗത്ത് ബസാർ അയനിക്കുന്നൻ വീട്ടിൽ മുഹമ്മദ് ത്വയ്യിബ് (29), വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സൗത്ത് അൻവർ മൻസിൽ അമൽ അഷ്റഫ് (25), നിലമ്പൂർ കരുളായി ചെട്ടിയിൽ തണ്ടുപാറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഹാഷിം (39), കരുളായി കളംകുന്ന് ദേശത്ത് കൊളപ്പറ്റ വീട്ടിൽ കെ.പി. റംസാൻ (46), കാവനൂർ മീഞ്ചിറ അക്കര പറമ്പിൽ സുഹൈൽ എന്ന പരപ്പൻ സുഹൈൽ (32) എന്നിവരെയാണ് വിവിധ ഇടങ്ങളിൽനിന്നായി പിടികൂടിയത്.
ക്രിസ്മസ്-പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. എക്സൈസ് അഡീഷനൽ കമീഷണർ പി. വിക്രമൻ, ജില്ല ഇൻറലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജു മോൻ, മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. നൗഷാദ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജു മോൻ, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഒ. അബ്ദുൽ നാസർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ. വിജയൻ, എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫിസർമാരായ അഖിൽദാസ്, വി. സച്ചിൻ ദാസ്, സി.ടി. ഷംനാസ്, വി. ലിജിൻ, ഇ. പ്രവീൺ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് കെ.പി. സാജിദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. ശ്രീജിത്ത്, അനന്തു, വനിത സിവിൽ പൊലീസ് ഓഫിസർ കെ.പി. ധന്യ, ആതിര, എക്സൈസ് ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ, കെ.സി. അബ്ദുറഹിമാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.