പട്ടർകുളത്തെ കുടക്കല്ല് വിനോദ സഞ്ചാര സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി
text_fieldsമഞ്ചേരി: പട്ടർകുളത്തെ കുടക്കല്ല് സംരക്ഷിത സ്മാരകമായി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ടൂറിസം മന്ത്രിയോടും രാഷ്ട്രീയ പ്രതിനിധികളോടും നഗരസഭയോടും കൂടിയാലോചിച്ച് മേഖലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പരിശോധിക്കുമെന്നും പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ.
മഹാശിലായുഗ ശേഷിപ്പായ പട്ടര്‍കുളത്തെ കുടക്കല്ല് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥലത്തിെൻറയും നാടിെൻറയും ഓര്മ നിലനിര്‍ത്തുന്ന തരത്തില്‍ കുടക്കല്ല് സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന കുടക്കല്ല് നില്ക്കുന്ന രണ്ട് സെൻറ് സ്ഥലവും വഴിയും ഉള്‍പ്പെടുന്ന സ്ഥലത്തിെൻറ സര്‍വേ നമ്പര്‍ അടക്കമുള്ള രേഖകള്‍ റവന്യു വകുപ്പ് സര്‍ക്കാറിന് കൈമാറി.
മൂന്ന് മീറ്റര്‍ വീതിയില്‍ വഴിയും വിട്ട് നല്കാന് ഉടമസ്ഥര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചരിത്രകാരനായ വില്യം ലോഗെൻറ 'മലബാര്‍ മാന്വല്‍' എന്ന പുസ്തകത്തില്‍ ഈ കല്ലിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ചെങ്കല്ല് കൊണ്ട് നിര്‍മിതമായ കുടക്കല്ലുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ നിന്ന് വ്യത്യസ്തമായി കരിങ്കല്ല് കൊണ്ടാണ് പട്ടര്കുളത്തേത് നിര്‍മിച്ചിരിക്കുന്നത്. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, മഞ്ചേരി നഗരസഭ ചെയര്പേഴ്സൻ വി.എം. സുബൈദ, പുരാവസ്തുവകുപ്പ് ആര്‍ടിസ്റ്റ് കെ.എസ്. ജീവ മോള്, നറുകര വില്ലേജ് ഓഫിസര്‍ പി.പി. ഉമ്മര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.