മഞ്ചേരിയിലെ ഓട്ടോറിക്ഷകളിൽ ഇനി പുതിയ സ്റ്റിക്കർ
text_fieldsമഞ്ചേരി: നഗരത്തിൽ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പരിഷ്കരണം നടപ്പാക്കി. ആറു വർഷത്തിന് ശേഷമാണ് സ്റ്റിക്കറുകൾ മാറ്റുന്നത്. വ്യാജ സ്റ്റിക്കർ ഉപയോഗിച്ച് അനധികൃത സർവിസ് നടത്തുന്നത് വർധിച്ചതോടെയാണ് പരിഷ്കരണം. മഞ്ചേരി ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ട്രാഫിക് പൊലീസ് അനുമതിയോടുകൂടിയാണ് സ്റ്റിക്കർ പരിഷ്കരണം നടപ്പാക്കിയത്.
നഗരസഭ പരിധിയിൽ 1567 പെർമിറ്റ് ആണ് ഉള്ളത്. മഞ്ചേരി ടൗൺ ഹാളിൽ രണ്ടുദിവസം പൊലീസ് വാഹനത്തിന്റെ രേഖകൾ പരിശോധന നടത്തിയാണ് സ്റ്റിക്കറുകൾ വിതരണം ചെയ്തത്. 1180 ഓട്ടോറിക്ഷകൾ സ്റ്റിക്കർ മാറ്റി. ഇനിയും സ്റ്റിക്കറുകൾ മാറ്റാനുള്ള വാഹനങ്ങൾ ഉണ്ടെന്നും പേപ്പറുകൾ പരിശോധന നടത്തി എല്ലാം രേഖകളും ശരിയായിട്ടുള്ളവർക്കാണ് സ്റ്റിക്കറുകൾ നൽകുന്നതെന്നും ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
പെർമിറ്റ് ലഭിച്ചതിലേറെ വാഹനങ്ങൾ നഗരത്തിലോടുന്നുണ്ട്. ഇനി പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന് ട്രാഫിക് ഉപദേശക സമിതി അടക്കം തീരുമാനിച്ചിരുന്നു.ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ നൗഷാദ് ആലങ്ങാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ സുധീർ അലി, ട്രഷറർ അക്ബർ മീനായി, വൈസ് ചെയർമാൻ മുഹമ്മദ് പത്തിരിയാൽ, മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.