അനര്‍ഹമായി കൈവശംെവച്ച മുന്‍ഗണന കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക സ്ക്വാഡ്
text_fieldsമഞ്ചേരി: ഏറനാട് താലൂക്കില്‍ അനര്‍ഹമായി കൈവശം െവച്ച അന്ത്യോദയ, മുന്‍ഗണന, സബ്സിഡി റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ജൂലൈ ഒന്ന് മുതല്‍ താലൂക്ക് തല സ്ക്വാഡ് പരിശോധന കര്‍ശനമാക്കുമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. താലൂക്കില്‍ ജൂണ്‍ ഒന്ന് മുതല്‍ 18 വരെയുള്ള കാലയളവില്‍ 11 അന്ത്യോദയ കാര്‍ഡുകളും 66 മുന്‍ഗണന കാര്‍ഡുകളും 47 സബ്സിഡി കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി.
ഏറനാട് താലൂക്കിലെ 1,36,136 റേഷന്‍ കാര്‍ഡുകളിലെ 6,14,274 അംഗങ്ങള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു. ഇനി 617 അംഗങ്ങള്‍ മാത്രമാണ് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ളത്. ഇതില്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട 408 അംഗങ്ങളും ഉള്‍പ്പെടും. ഇവര്‍ ജൂണ്‍ 30നകം ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടണം. ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാതെ അനര്‍ഹമായി സബ്സിഡി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മൂന്ന് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി
മഞ്ചേരി: ഏറനാട് താലൂക്കില്‍ പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കാൻ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് പരിശോധന തുടരുന്നു. കോല്‍മണ്ണ, പാണക്കാട്, മേല്‍മുറി, മഞ്ചേരി, പുല്പറ്റ എന്നിവിടങ്ങളിലെ 15 റേഷന്‍ കടകളടക്കം 19 വ്യാപാര സ്ഥാപനങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തി. മൂന്ന് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി. റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങളുെടയും മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെയും ലഭ്യത ഉറപ്പുവരുത്തി. എല്ലാ റേഷന്‍ കടകളിലും മേയ് മാസത്തെ വിതരണത്തിനുള്ള കിറ്റുകള്‍ ലഭ്യമാണെന്ന് സംഘം ഉറപ്പുവരുത്തി.
പൊതുവിപണിയിലെ പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് നാല് കടകള്‍ക്ക് നോട്ടീസ് നല്കി. മെഡിക്കല്‍ സ്റ്റോറുകള്‍ പരിശോധിച്ച സംഘം സാനിറ്റൈസര്‍, മാസ്ക് തുടങ്ങിയവയുടെ ഗുണനിലവാരവും വിലയും പരിശോധിച്ച് ഉറപ്പുവരുത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജി.എ. സുനില്‍ദത്ത്, പി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.