കുഞ്ഞുഹൃദയങ്ങളെത്തി; പ്രതീക്ഷയേകി 'ശിശുമിത്ര' ഹൃദ്രോഗ ചികിത്സ ക്യാമ്പ്
text_fieldsമഞ്ചേരി: പുഞ്ചിരിതൂകി എത്തിയ കുഞ്ഞുഹൃദയങ്ങൾക്ക് ഏറെ പ്രതീക്ഷയേകി 'ശിശുമിത്ര' ഹൃദ്രോഗ ചികിത്സ ക്യാമ്പ്. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും 'മാധ്യമ'വും സംയുക്തമായി മഞ്ചേരി മലബാർ ഹോസ്പിറ്റലിലെ മെട്രോ മലബാർ കാർഡിയാക് സെൻററിലാണ് ഹൃദ്രോഗ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു ജില്ലകളിൽനിന്നുമായി നിരവധിപേർ പെങ്കടുത്തു.
55 ദിവസം പ്രായമായ കുഞ്ഞ് മുതൽ 18 വയസ്സ് വരെയുള്ളവർ പരിശോധനക്കെത്തി. പരിശോധനകൾക്കു ശേഷം ഡോക്ടർമാർ തുടർ ചികിത്സ നിർദേശിച്ചു.
ആറു വയസ്സിന് താഴെയുള്ള കുട്ടികളാണ് കൂടുതലുമെത്തിയത്. ഹൃദയത്തിലെ ദ്വാരം സംബന്ധിച്ച പ്രശ്നങ്ങളുള്ളവരായിരുന്നു അധികവും. ഏഴുപേർക്ക് ശസ്ത്രക്രിയയും 15ഒാളം പേർക്ക് ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സയും നിർദേശിച്ചു. രണ്ടു കുട്ടികൾ അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടവരാണെന്നും ഡോക്ടർമാർ പറഞ്ഞു.
രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നിശ്ചയിച്ച ക്യാമ്പ് തിരക്ക് കാരണം ഉച്ചക്ക് രണ്ടരയോടെയാണ് പൂർത്തിയായത്. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിലെ കൺസൽട്ടൻറ് ഇൻറർവെൻഷനൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. കമ്രാൻ, കൺസൽട്ടൻറ് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം. മുസ്തഫ ജനീൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായിവരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽ പൂർണ സൗജന്യമായി നൽകും. കുട്ടികളിലുള്ള ഹൃദ്രോഗം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ ഹൃദയസംബന്ധ രോഗങ്ങൾ പെെട്ടന്ന് കണ്ടെത്തി ചികിത്സിക്കണമെന്നും വൈകുംതോറും രോഗം മാറാനുള്ള സാധ്യത കുറയുമെന്നും ഡോ. മുസ്തഫ ജനീൽ പറഞ്ഞു.
സഹായവും സാന്ത്വനവും തേടി റിസയെത്തി
മഞ്ചേരി: ടോക്കൺ നമ്പർ 27 റിസ ഫാത്തിമ... മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും 'മാധ്യമ'വും സംയുക്തമായി നടത്തിയ 'ശിശുമിത്ര' ഹൃദ്രോഗ ചികിത്സ ക്യാമ്പിലെത്തിയ മൂന്ന് വയസ്സുകാരിയായ ഫാത്തിമ റിസ തന്നെ വിളിക്കുന്നത് വരെ കുസൃതികളിലായിരുന്നു. ആശുപത്രിയിലെ തിരക്കിൽ കരഞ്ഞും ഇടക്ക് പുഞ്ചിരിച്ചും അവൾ മാതാപിതാക്കളുടെ തോളിൽ മാറി മാറി കിടന്നു. മൂന്ന് വയസ്സായെങ്കിലും ഹൃദയത്തിെൻറ പ്രശ്നങ്ങൾ കാരണം ശരിയായി നടക്കാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. എന്നാലും അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിതാവ് തിരൂർ സ്വദേശി ഹംസക്കുട്ടി വലിയ പ്രതീക്ഷയിലാണ് പത്രത്തിലെ വാർത്ത കണ്ട് ക്യാമ്പിനെത്തിയത്. മകൾക്ക് ഹൃദയത്തിനും വൃക്കക്കും പ്രശ്നമുണ്ടെന്ന് ഹംസക്കുട്ടി പറഞ്ഞു. ഡോക്ടർമാർ പറഞ്ഞത് ഉടൻ വലിയ ശസ്ത്രക്രിയ ആവശ്യമുണ്ടെന്നാണ്. നേരത്തെ േകാഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഡോക്ടർമാരുടെ അഭാവം കാരണം തുടർചികിത്സ മുടങ്ങി. പിന്നീട് സർക്കാറിെൻറ 'ഹൃദ്യം' പദ്ധതിയിലൂടെ രജിസ്റ്റർ ചെയ്ത് ശസ്ത്രക്രിയക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. ശസ്ത്രക്രിയക്ക് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ വിളി വന്നിട്ടില്ലെന്ന് പിതാവ് പറയുന്നു.
കോവിഡ് സാഹചര്യത്തിൽ നേരത്തെ പറഞ്ഞ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്നുണ്ടെന്നുമറിഞ്ഞു. ഇതിനിടയിലാണ് 'ശിശുമിത്ര' ക്യാമ്പിനെക്കുറിച്ച് അറിഞ്ഞത്. കൂലിപ്പണിക്കാരനാണ് ഇേദ്ദഹം. ചികിത്സക്കായി കുറേ പണം ചെലവായെന്നും കുട്ടിയുടെ ഭാവി ചികിത്സ ഉടനെ ചെയ്യണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഹംസക്കുട്ടി പറഞ്ഞു. മകളുടെ ഭാവി ചികിത്സ ഉടനെ നടക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.