കണ്ണിന് കുളിർമയേകി മുട്ടിപ്പാലത്തെ സൂര്യകാന്തിപ്പാടം
text_fieldsമഞ്ചേരി: കണ്ണിന് കുളിർമയേകി മുട്ടിപ്പാലത്തെ സൂര്യകാന്തിപ്പാടം. തൃക്കലങ്ങോട് ചാത്തങ്ങോട്ടുപുറം മുതീരി പൊറ്റയിൽ സീമാമുവാണ് 60 സെന്റ് സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്തത്. ഏതാനും വർഷങ്ങളായി വാഴ, കപ്പ തുടങ്ങിയ കൃഷി ചെയ്തുവരികയായിരുന്നു. പഴനിയിൽ നിന്നാണ് വിത്തുകൾ ലഭ്യമാക്കിയത്.
സീമാമു പ്രവാസം മതിയാക്കിയാണ് കൃഷിയിലേക്ക് ഇറങ്ങിയത്. കഴിഞ്ഞവർഷം എളങ്കുർ പേലേപ്പുറത്തും സൂര്യകാന്തി കൃഷി ചെയ്തിരുന്നു. ഇത് ഹിറ്റായതോടെയാണ് 58കാരനായ സീമാമു മഞ്ചേരി-മലപ്പുറം റോഡിൽ മുട്ടിപ്പാലത്ത് സൂര്യകാന്തിപ്പാടം ഒരുക്കിയത്.
സൂര്യകാന്തി കൃഷിയിൽനിന്ന് ലഭിച്ച വരുമാനം ചെലവിനുള്ളത് എടുത്ത് ബാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുകയായിരുന്നു. ഇത്തവണയും അങ്ങനെ തന്നെ ചെയ്യാനാണ് ഉദ്ദേശ്യമെന്ന് സീമാമു പറഞ്ഞു. സൂര്യകാന്തി പൂത്തുനിൽക്കുന്നത് കാണാനും ഫോട്ടോ എടുക്കാനുമായി നിരവധിപേരാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.