പാഠപുസ്തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് പുസ്തകവണ്ടി
text_fieldsമഞ്ചേരി: ഓൺലൈൻ ക്ലാസ് ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ കിട്ടാതെ വിഷമിച്ച കുട്ടികൾക്ക് ആശ്വാസമായി മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ പുസ്തകവണ്ടി വീട്ടുപടിക്കലെത്തി.
3300ഓളം കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലെ അഞ്ച് മുതൽ എട്ടുവരെ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടമായി പുസ്തകങ്ങൾ നൽകാനാരംഭിച്ചത്. വീട്ടിനടുത്തുള്ള നിശ്ചിത പോയൻറുകളിൽ വാഹനം വരുന്ന വിവരം ക്ലാസ് വാട്സ് ആപ് ഗ്രൂപ്പിലൂടെ അറിയിച്ച് അധ്യാപകരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
പി.ടി.എ പ്രസിഡൻറ് പി.എം. നാസർ ഫ്ലാഗ് ഓഫ് ചെയ്തു. പി.പി. റസാഖ്, പ്രധാനാധ്യാപകൻ കെ.എം. അബ്ദുൽ ഷുക്കൂർ, ശിഹാർ അരിപ്ര, കമാലുദ്ദീൻ, പി. ഷഫീഖ്, എം.എ. ഇർഷാദ്, അസീസ്, നിഷാദ്, ഹൈദ്രസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.