പൾസ് ഓക്സിമീറ്ററിന് തോന്നിയ വില; പരിശോധനയുമായി സിവിൽ സപ്ലൈസ് വകുപ്പ്
text_fieldsമഞ്ചേരി: പൾസ് ഓക്സിമീറ്ററിന് തോന്നിയ വില ഈടാക്കുന്നതിനെതിരെ പരിശോധനയുമായി സിവിൽ സപ്ലൈസ് വകുപ്പ്. ചൊവ്വാഴ്ച ആശുപത്രിപ്പടിയിലെ പത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 900 മുതൽ 1000 രൂപക്ക് വരെ വിൽക്കാവുന്ന ഓക്സിമീറ്ററിന് പല കടകളിലും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്.
1500, 2500, 3990 രൂപക്ക് വരെ വിൽക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. പൾസ് ഓക്സിമീറ്ററിെൻറ ലഭ്യത ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വില ഏകീകരിക്കുന്നതിനായി സർക്കാറിനോട് നിർേദശിക്കുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ല കലക്ടർ, ജില്ല ഡ്രഗ്സ് കൺട്രോളർ എന്നിവർക്ക് പരിശോധന റിപ്പോർട്ട് നൽകും.
മതിയായ രേഖകളില്ലാതെ ചൈനീസ് നിർമിത പൾസ് ഓക്സിമീറ്റർ വിൽപന നടത്തിയതിന് കഴിഞ്ഞ ദിവസം ജില്ല അളവുതൂക്ക വിഭാഗം വിതരണ സ്ഥാപനത്തിനും വിൽപനക്ക് വെച്ച മരുന്ന് കടക്കും പിഴ ചുമത്തിയിരുന്നു. സർജിക്കൽ മാസ്കിനും വില കൂട്ടി വിൽക്കുന്നതായി കണ്ടെത്തി. കൂടാതെ നഗരത്തിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലും സംഘം പരിശോധന നടത്തി. ഭക്ഷ്യസാധനങ്ങൾ അല്ലാത്തവ വിൽക്കരുതെന്ന് കർശന നിർദേശം നൽകി.
സ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. ഏറനാട് താലൂക്ക് സപ്ലൈ ഓഫിസർ സി.എ. വിനോദ്കുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ ജി.എ. സുനിൽദത്ത്, പി. പ്രദീപ് കുമാർ, വി.എൽ. വിപിൻരാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.