പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു
text_fieldsതൃക്കലങ്ങോട് കുതിരാടത്ത് കെണിയിൽ കുടങ്ങിയ പുലിയെ കരുളായിയിലെ ഉൾവനത്തിലേക്ക് തുറന്നുവിടുന്നു
മഞ്ചേരി: തൃക്കലങ്ങോട് കുതിരാടത്ത് കെണിയിൽ കുടുങ്ങിയ പുലിയെ കരുളായി ഉൾവനത്തിൽ തുറന്നുവിട്ടു. നെടുങ്കയത്ത് നിന്നും 20 കിലോമീറ്റർ ദൂരെയുള്ള വനത്തിലേക്കാണ് വ്യാഴാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തുറന്നുവിട്ടത്. എട്ട് വയസ്സ് പ്രായമുള്ള ആൺ പുലിയാണിത്. പുലർച്ച നാലോടെ പുറപ്പെട്ട സംഘം രാവിലെ എട്ടോടെയാണ് ഉൾവനത്തിലേക്ക് എത്തിയത്. മരത്തിൽ മൊബൈൽ ഫോൺ സ്ഥാപിച്ച് പുലിയെ തുറന്നുവിടുന്ന ദൃശ്യം പകർത്തി. ജനവാസ മേഖലയിൽനിന്ന് 20 കിലോമീറ്റർ ഉൾവനത്തിലായതിനാൽ പുലി ഇനി ജനവാസ മേഖലയിലേക്ക് എത്താൻ സാധ്യത കുറവാണെന്ന് വനം വകുപ്പ് അറിയിച്ചു. ഒറ്റരാത്രി കൊണ്ട് ഏഴ് ആടുകളെ കൊന്ന പുലി ബുധനാഴ്ച രാത്രി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ അകപ്പെടുകയായിരുന്നു. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി. കാർത്തിക്, നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ, നിലമ്പൂർ നോർത്ത് എ.സി.എഫ് അനീഷ സിദ്ദീഖ്, എടവണ്ണ റെയ്ഞ്ച് ഓഫിസർ സലീം, കരുളായി റെയ്ഞ്ച് ഓഫിസർ മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.