മഞ്ചേരിക്കാരുടെ ‘മജീദ് ഡോക്ടർ’ വിടവാങ്ങി
text_fieldsമഞ്ചേരി: മഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലുള്ളവരുടെയും ‘മജീദ് ഡോക്ടർ’ ഇനിയില്ല. മേലാക്കം സ്വദേശിയും സെൻട്രൽ മെഡിക്കൽസ് ഉടമയുമായ പൂന്തോട്ടത്തിൽ അബ്ദുൽമജീദ് (60) നാട്ടുകാരുടെ പ്രിയപ്പെട്ട ‘ഡോക്ടർ’ ആയിരുന്നു.
വർഷങ്ങളായി മെഡിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു. ആർക്കെങ്കിലും ചെറിയ അസുഖം വന്നാൽ സെൻട്രൽ മെഡിക്കൽസിൽ ചെന്ന് മജീദിക്കാനെ കണ്ടാൽ മതി എന്നാണ് നാട്ടുകാർ പറയാറ്.
അദ്ദേഹം നൽകുന്ന മരുന്ന് കഴിച്ചാൽ അസുഖം പെട്ടെന്ന് മാറുമെന്നും നാട്ടുകാർ വിശ്വസിച്ചിരുന്നു. മെഡിക്കൽ ഷോപ്പിലെത്തുന്നവരോടെല്ലാം സൗമ്യമായിരുന്നു പെരുമാറ്റം.
മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മേലാക്കം ജുമാമസ്ജിദ് ഖബർസഥാനിൽ ഖബറടക്കി. പി. അബ്ദുൽ മജീദിന്റെ നിര്യാണത്തിൽ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) മഞ്ചേരി യൂനിറ്റ് അനുശോചിച്ചു. പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കേശവൻ, ട്രഷറർ കെ. അബ്ദുൽമജീദ്, തോമസ് കുരുവിള, ജില്ല എക്സിക്യൂട്ടീവ് അംഗം രാജു കുരുവിള, എം.സി. അഷ്റഫ്, സജീവ്, നൗഷാദ്, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.