പ്രസിഡൻറിെൻറ ഭർത്താവ് ഭരണത്തിൽ ഇടപെടുന്നെന്ന് സെക്രട്ടറിയുടെ പരാതി
text_fieldsമഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ പഞ്ചായത്ത് പ്രസിഡൻറിെൻറ ഭർത്താവ് അന്യായമായി ഇടപെടുന്നതായും ബോർഡ് യോഗത്തിൽ അജണ്ടകൾ ഉൾപ്പെടുത്താൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ നടപടി. പഞ്ചായത്തിലെ ഭരണ പ്രതിസന്ധി പരിഹരിക്കാനായി വിഷയം തദ്ദേശഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാന് കൈമാറിയതായി തദ്ദേശഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിറക്കി. പഞ്ചായത്ത് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭരണസമിതി തീരുമാനമെടുക്കേണ്ട വിഷയങ്ങൾ ഭർത്താവിെൻറ ഇടപെടൽ മൂലം അജണ്ടയിൽ ഉൾപ്പെടുത്താൻ പ്രസിഡൻറ് അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്തിനോട് തീരുമാനമെടുക്കാൻ നിർദേശിച്ചുള്ള ഹൈകോടതി വിധിന്യായം നടപ്പാക്കൽ, മഴക്കാല ശുചീകരണ ഫണ്ട് കൈമാറൽ തുടങ്ങിയ വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നില്ലെന്നും സെക്രട്ടറി പരാതിയിൽ ചൂണ്ടിക്കാട്ടി.
ദിവസവും ഓഫിസിലെത്തി പ്രസിഡൻറിനൊപ്പം ഔദ്യോഗിക വാഹനത്തിൽ കയറിപോകുന്നു, പഞ്ചായത്തിലെ എല്ലാ യോഗങ്ങളിലും കയറി അഭിപ്രായം പറയുന്നു, ഓഫിസിലെ എല്ലാ സെക്ഷനുകളിലും കയറിയിറങ്ങി ജീവനക്കാരെ ശല്യം ചെയ്യുന്നു എന്നിവയും പരാതിയിലുണ്ട്. അന്യായ ഇടപെടൽ വർധിച്ചതോടെയാണ് സെക്രട്ടറി പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.