പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ച് വീട്ടിലെത്തിയ യുവാവ് മാല പൊട്ടിച്ച് രക്ഷപ്പെട്ടു
text_fieldsമഞ്ചേരി: കുപ്പി ചോദിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കരുവമ്പ്രം വെസ്റ്റിലാണ് സംഭവം. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിർമലകുമാരിയുടെ (63) അഞ്ചു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. സ്കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നുവെന്നും ഓട്ടോയില്‍ പോയി വാങ്ങാൻ പഴയ കുപ്പി വേണമെന്നും പറഞ്ഞാണ് യുവാവ് വീട്ടിലെത്തിയത്.
വീടിനകത്തു പോയി തിരികെയെത്തിയ വീട്ടമ്മ മുറ്റത്തുനില്‍ക്കുകയായിരുന്ന യുവാവിന് കുപ്പി നല്‍കിയപ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. പുറത്തേക്കോടിയ മോഷ്ടാവ് സ്കൂട്ടറില്‍ പുൽപറ്റ ഭാഗത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചാടിക്കല്ല് വെച്ച് സ്കൂട്ടര്‍ മറിഞ്ഞു. ഇതോടെ സ്കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.