രാജ്യം ഭരിക്കുന്നവർ ആരാധനാലയങ്ങൾക്ക് എതിരെ വാളോങ്ങുന്നു -രമേശ് ചെന്നിത്തല
text_fieldsമഞ്ചേരി: നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി രാജ്യം ഭരിക്കുന്നവർ ആരാധനാലയങ്ങൾക്കെതിരെ വാളോങ്ങുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഞ്ചേരി കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ 35ാം വാർഷിക പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയ നിയമം ബി.ജെ.പിയും കേന്ദ്ര സർക്കാറും കണ്ടില്ലെന്ന് നടിക്കുകയാണ്. ആരാധനാലയങ്ങൾ പൊളിച്ചുനീക്കി മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുന്നത് അംഗീകരിക്കാനാവില്ല. സർക്കാറിന് ഭരണനേട്ടങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് വർഗീയതയുടെ പേരിൽ ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് ഹമീദലി തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ഹൈദർ ഫൈസി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഡോക്യുമെന്ററി ലോഞ്ചിങ്ങും അവാർഡ് ദാനവും ഹമീദലി തങ്ങൾ നിർവഹിച്ചു. ആശിഖ് കുഴിപ്പുറം കർമ പദ്ധതി അവതരിപ്പിച്ചു. സത്താർ പന്തലൂർ, കെ.കെ.എസ് തങ്ങൾ, സലീം എടക്കര, മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ്, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ജലാൽ, ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, യൂനുസ് ഫൈസി വെട്ടുപാറ, എം. അഹ്മദ് എന്ന നാണി ഹാജി, ഉമറുൽ ഫാറൂഖ് ഫൈസി, മണിമൂളി ഹാജി, അബ്ദുൽ വഹാബ് ഹൈത്തമി ചീക്കോട്, പി.പി. കുഞ്ഞാലി മൊല്ല ഹാജി, ചെറിയാപ്പു കിടങ്ങഴി, റഹീം ഫൈസി കാരക്കുന്ന്, സി.ടി. ജലീൽ മാസ്റ്റർ, ഡോ. അബ്ദുൽ ഖയ്യും, സി.ടി ജലീൽ മാസ്റ്റർ, ഹാഫിള് ഉസ്മാൻ ദാരിമി, കെ. നൗഫൽ സ്വാദിഖ്, ഇസ്മാഈൽ അരിമ്പ്ര, ഫൈറൂസ് ഫൈസി ഒറുവംപുറം, ഉമറുൽ ഫാറൂഖ് കരിപ്പൂർ, സഫറുദ്ദീൻ മുസ്ലിയാർ വെട്ടിക്കാട്ടിരി തുടങ്ങിയവർ സംസാരിച്ചു.
അജ്മീർ മൗലീദ് സദസ്സിന് നാസർ ഫൈസി ചെമ്പ്രശ്ശേരി, മുഹ്യിദ്ദീൻ ദാരിമി, അബ്ദുസലീം യമാനി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജാമിഅ ഇസ്ലാമിയ്യ ശരീഅത്ത് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇശ്ഖ് മജ്ലിസ് സംഘടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.