സ്ത്രീകൾക്ക് യഥാർഥ സ്വാതന്ത്ര്യം നൽകിയത് പ്രവാചകൻ -ആലങ്കോട് ലീലാകൃഷ്ണൻ
text_fieldsമാറഞ്ചേരി: പ്രവാചകൻ മുഹമ്മദ് നബിയാണ് സ്ത്രീകൾക്ക് യഥാർഥസ്വാതന്ത്ര്യം നൽകിയതെന്നും എന്നാൽ ആ സ്വാതന്ത്ര്യം അതിന്റെ യഥാർഥരൂപത്തിൽ സ്ത്രീകൾക്ക് ലഭ്യമാകാത്ത സാഹചര്യം വളരെ ദൗർഭാഗ്യകരമാണെന്നും ആലങ്കോട് ലീലാകൃഷ്ണൻ.
മാറഞ്ചരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരിയുടെ കവിതസമാഹാരം 'വെറ്റിലപ്പച്ച'യുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യരംഗത്തേക്ക് പ്രത്യേകിച്ച്, കവിതരംഗത്തേക്ക് സ്ത്രീകൾ ധാരാളമായി വരുന്നുണ്ടെന്നും അവർക്ക് സമൂഹം അർഹമായ പ്രോത്സാഹനം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകാശന സമ്മേളനം സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷനൽ ഇംഗ്ലീഷ് പോയറ്റ് ഫേബിയാസ് മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.
നിസാർ പുതുവന അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റർ, രുദ്രൻ വാരിയത്ത്, ബഹിയ, കയ്യുമ്മു കോട്ടപ്പടി, വി.പി. സുമയ്യ ഉസ്മാൻ, ബഷീർ മാറഞ്ചേരി, എ. സൈനുദ്ദീൻ, മെഹറലി കടവിൽ എന്നിവർ സംസാരിച്ചു. പാലക്കാട് ഡയറ്റ് സീനിയർ ലെക്ചറർ ഇഖ്ബാൽ എടയൂർ സ്വാഗതം പറഞ്ഞു. കവയിത്രി സീനത്ത് മാറഞ്ചേരി മറുപടിപ്രസംഗം നടത്തി. ഷൈമ യൂനുസ് പ്രാർഥന നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.