ഇരുമ്പുഴിയിലെ ഇരട്ടകൾക്ക് വിജയത്തിളക്കം
text_fieldsമഞ്ചേരി: ഭൂമിയിലേക്ക് ഒരുമിച്ചെത്തിയ ഇരുമ്പുഴിയിലെ ഇരട്ടകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിലും തനിയാവർത്തനം. ഇരുമ്പുഴി ചെറുപോയിൽ വീട്ടിൽ ആയിഷ തൻഹ (15), ആയിഷ മൻഹ (15) എന്നിവരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി കുടുംബത്തിന് ഇരട്ട വിജയം സമ്മാനിച്ചത്. മഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ഇവർ വിജയിച്ചത്.
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇവർക്ക് ഗ്രേഡിലും ആ തുല്യത പാലിക്കാനായി. വടക്കുംമുറി എൽ.പി സ്കൂൾ, തുറക്കൽ എച്ച്.എം.എസ് യു.പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എട്ടാം ക്ലാസ് മുതൽ മഞ്ചേരി ഗേൾസ് സ്കൂളിലെത്തി. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനായി സയൻസ് ഗ്രൂപ് എടുക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഇരുമ്പുഴി അബ്ദുൽ ഗഫൂർ -ഹാരിഫ ദമ്പതികളുടെ മക്കളാണ്. മുഹമ്മദ് നിഹാൽ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.