മഞ്ചേരി എൻ.എസ്.എസ് കോളജിൽ യു.ഡി.എസ്.എഫിന് ചരിത്രവിജയം
text_fieldsമഞ്ചേരി: ചരിത്രത്തിലാദ്യമായി എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐയുടെ കുത്തക തകർത്ത് യു.ഡി.എസ്.എഫ് വിജയം സ്വന്തമാക്കി. 47 വർഷത്തെ ആധിപത്യമാണ് തകർത്തത്. ആകെയുള്ള 54ൽ 24 സീറ്റ് യു.ഡി.എസ്.എഫ് നേടി. എസ്.എഫ്.ഐക്ക് 20 സീറ്റ് ലഭിച്ചു. രണ്ട് സീറ്റ് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേടി. എട്ട് സീറ്റിൽ ഇരുമുന്നണികൾക്കും സ്ഥാനാർഥികളുണ്ടായില്ല. യു.ഡി.എസ്.എഫിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, എ.പി. അനിൽകുമാർ എം.എൽ.എ തുടങ്ങിയ നേതാക്കൾ വിദ്യാർഥികൾക്ക് അഭിനന്ദനവുമായെത്തി.
ഭാരവാഹികൾ: സി.കെ. ഹാലിയ (ചെയർപേഴ്സൻ), അനന്യ (വൈ. ചെയർ), ഷബീബ് മുഹമ്മദ് ഷാക്കിർ (ജന. സെക്ര), ടി. അഫ്ല (ജോ. സെക്ര), പി.കെ. ഷിബിലി (യു.യു.സി), റിദ (യു.യു.സി), ഒ.പി. മുഹമ്മദ് ഹബീബ് (ഫൈൻ ആർട്സ്), നഫീസ കാമ്പ്രത്ത് (മാഗസിൻ എഡിറ്റർ), ഇ. അഭിഷേക് (ജന. ക്യാപ്റ്റൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.