കാഴ്ച പരിമിതർക്ക് തനിയെ നടക്കാം; സ്മാർട്ട് ഫോൺ ഉപയോഗിക്കാം
text_fieldsമഞ്ചേരി: കാഴ്ച പരിമിതിയുള്ളവർ വൈറ്റ് കെയിൻ ഉപയോഗിച്ച് ആദ്യം സ്വയം നടക്കാൻ പരിശീലിപ്പിച്ചു. പിന്നീട് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കാനും പരിശീലനം ലഭിച്ചതോടെ പലരുടെയും മുഖത്ത് പുഞ്ചിരി തെളിഞ്ഞു. മഞ്ചേരി ചുള്ളക്കാട് സ്കൂളിൽ നാഷനൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന 'ന്യൂ ഗ്ലോറി സ്പെഷൽ സ്കൂൾ ഫോർ മെൻറലി ചലഞ്ചിഡ് മഞ്ചേരി' എന്ന സ്ഥാപനത്തിെൻറ ആഭിമുഖ്യത്തിലാണ് കാഴ്ച പരിമിതിയുള്ളവർക്കായി ദ്വിദിന പരിശീലന ക്യാമ്പ് ആരംഭിച്ചത്. വൈറ്റ് കെയിൻ ഉപയോഗിച്ച് സ്വയം സഞ്ചാര പരിശീലനം, ആപ്പിെൻറ സഹായത്തോടെ സ്മാർട്ട് ഫോൺ ഉപയോഗം എന്നിവയിലാണ് പരിശീലനം നൽകുന്നത്. കാഴ്ച പരിമിതിയുള്ളവരുടെ ആത്മവിശ്വാസം വർധിപ്പിച്ച് സ്വയം പര്യാപ്തരാക്കുകയാണ് ഇതിെൻറ ലക്ഷ്യം.
120ഓളം പേരാണ് ആദ്യദിനം എത്തിയത്. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സലീം മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ന്യൂ ഗ്ലോറി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ആർ. രാജൻ, നഗരസഭ കൗൺസിലർമാരായ സാജിദ് ബാബു, യാഷിക് തുറക്കൽ, മുൻ കൗൺസിലർ കെ.കെ.ബി. മുഹമ്മദലി, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ എം.പി. സുധീർ ബാബു, ലയൺസ് ക്ലബ് പ്രസിഡൻറ് പി.എം. ദിവാകരൻ, കെ.സി. റഷീദ്, ജാഫർ പുല്ലഞ്ചേരി, അഷറഫ് എളയോടൻ, കെ.പി. അലവി ഹാജി, എം.ടി. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. പരിശീലനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.