ലോകകപ്പ് ആഘോഷമാക്കാം, അപകടരഹിതമായി
text_fieldsമഞ്ചേരി: ഫുട്ബാൾ ലോകകപ്പ് ആരവങ്ങൾക്കായി കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി അപകടങ്ങൾ സംഭവിക്കുന്നത് തടയാൻ ബോധവത്കരണവുമായി വൈദ്യുതി വകുപ്പ്. മഞ്ചേരി സൗത്ത് സബ് ഡിവിഷൻ നടത്തുന്ന സുരക്ഷ ബോധവത്കരണ വാഹന പ്രചാരണത്തിന് തുടക്കമായി. അസി. എക്‌സി. എൻജിനീയർ സി. ബൈജു ഫ്ലാഗ്ഓഫ് ചെയ്തു. ഇഷ്ടതാരങ്ങളുടെ വമ്പന്‍ ഹോര്‍ഡിങ്ങുകൾ, പതാകകള്‍, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ച് ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനിടയിൽ അപകടങ്ങളും സംഭവിക്കുന്നു. ഇത് തടയാനാണ് വകുപ്പ് ബോധവത്കരണം നടത്തുന്നത്.
മഞ്ചേരി സൗത്ത്, നോർത്ത് സെക്ഷനുകളിലും, ചൊവ്വാഴ്ച തൃക്കലങ്ങോട്, ആനക്കയം സെക്ഷനുകളിലും വാഹന പര്യടനം നടത്തും. വൈദ്യുതി ഭവൻ പരിസരത്ത് നടന്ന പരിപാടിയിൽ അസി. എൻജിനീയർമാരായ പി. ഷാജി, സി.കെ. മീര, വി. രാഘവൻ, സബ് എൻജിനീയർ പി.ജി. സുജിത്ത്, സി. സജീഷ് കുമാർ, കെ.പി. അൻസാർ, പി. സൈഫുല്ല, കെ.എ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.