ചെറുകുളം വലിയപാറ പരിസരം: പ്ലാസ്റ്റിക് മുക്തമാക്കാൻ യൂത്ത് കോൺഗ്രസ്
text_fieldsചെറുകുളം വലിയ പാറക്ക് സമീപം യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ബോട്ടിൽ ബൂത്ത് മണ്ഡലം പ്രസിഡൻറ് ആസാദ് തമ്പാനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: ചെറുകുളം വലിയപാറയിൽ ബോട്ടിൽ ബൂത്തും പോസ്റ്ററുകളും സ്ഥാപിച്ച് ചെറുകുളം യൂത്ത് കോൺഗ്രസ് കമ്മിറ്റി. പാറയുടെ പരിസരത്ത് വലിയ തോതിൽ പ്ലാസ്റ്റിക് അടക്കം ഖരമാലിന്യങ്ങൾ തള്ളുന്നുണ്ടെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് പ്രവർത്തകർ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ആസാദ് തമ്പാനങ്ങാടി ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനം ആവിഷ്കരിക്കുമെന്നും ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണിത്. വലിയ പാറയിൽ കയറി പ്രകൃതിയെ ആസ്വദിക്കാൻ ഒഴിവ് ദിവസങ്ങളിൽ നിരവധി പേരാണ് എത്തുന്നത്.
സഞ്ചാരികൾ ഭക്ഷണ പൊതികളുമായി എത്തി ഇതിെൻറ അവശിഷ്ടങ്ങൾ പാറയിൽ തന്നെ ഉപേക്ഷിക്കുന്നത് പതിവാണ്. ഇതിന് പുറമെ പ്ലാസ്റ്റിക് കവറുകളും മദ്യക്കുപ്പികളും ഇവിടെ ഉപേക്ഷിച്ചിരുന്നു.
പരിസരമാകെ വൃത്തിഹീനമായി കിടന്നതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. മണ്ഡലം സെക്രട്ടറി സി.കെ. ഷാജഹാൻ, മണ്ഡലം കോൺഗ്രസ് നേതാക്കളായ കുഞ്ഞിമുഹമ്മദ്, പി.ടി. ലത്തീഫ്, കെ.എസ്.യു മുൻ മണ്ഡലം പ്രസിഡൻറ് അൻസിഫ് ബാബു, കെ.പി. ബഷീർ, പി.ടി. ബഷീർ, ഷംസീർ, റിഫ്ഷിദ്, ഷിബിൽ, ഇഹ്സാൻ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.