വീട്ടുവളപ്പിലുണ്ടായ വിള്ളല്‍ കൂടിവരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ലെന്ന്
text_fieldsമങ്കട: കരിമലയില്‍ വീട്ടുവളപ്പിലുണ്ടായ ഭൂമി വിള്ളല്‍ കൂടിവരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ലെന്ന് കുടുംബം. വിള്ളലിെൻറ വ്യാപ്തി കൂടിവരുകയും വീടിെൻറ തറയോട് ചേര്‍ന്ന ഭാഗം വിണ്ടുകീറി ഉയരുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
കരിമലയില്‍ ചക്കിങ്ങതൊടി അനീസിെൻറ വീട്ടുവളപ്പിലാണ് നാലു വര്‍ഷമായി മഴക്കാലത്ത് ഭൂമി വിണ്ടുകീറുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിള്ളല്‍ ഉണ്ടായ അതേ ഭാഗം തന്നെയാണ് വിണ്ടു കീറുന്നത്.
വീട് നില്‍ക്കുന്നത് ചെരിഞ്ഞ കുന്നിന് പ്രദേശമാണ്. വീടിനു പിറകിലായി ഏകദേശം 15 മീറ്റര്‍ പരിധിയിലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഉയര്‍ന്ന ഭാഗം താഴ്ന്നുവരികയും വീടിെൻറ തറയോട് ചേര്ന്ന്നിരത്തിയ മുറ്റം ഉയര്‍ന്ന് വിണ്ടൂ കീറുകയുമാണ് ചെയ്യുന്നത്.
വില്ലേജ് ഓഫിസ് അധികാരികളും പഞ്ചായത്ത് പ്രസിഡൻറും സ്ഥലം സന്ദര്‍ശിച്ചു എന്നല്ലാതെ മറ്റു ബന്ധപ്പെട്ട ആരും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. സംസ്ഥാനത്ത് മഴ കനക്കുകയും നാശ നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭീതിയോടെയാണ് ഇവിടെയുള്ള കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്. 2017 സെപ്റ്റംബറിലാണ് ആദ്യമായി വീടിെൻറ പിറകുവശത്ത് വിറകുപുരയുടെ തറ അടക്കമുള്ള ഭാഗവും പറമ്പിലെ ഉയര്‍ന്ന പ്രദേശവും വ്യാപകമായി വിണ്ടു കീറിയത്. തുടര്‍ന്ന് വിറകുപുര പൊളിച്ചുമാറ്റി. പരിസരത്തുള്ള ഹനീഫ, ബഷീര്‍, ഷിഹാബ് എന്നിവരുടെ വീടുകളും ഇതോടെ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.