കുരങ്ങിന്റെ വിളയാട്ടത്തിൽ പൊറുതിമുട്ടി നാട്ടുകാർ
text_fieldsകർക്കിടകത്ത് നാട്ടിലിറങ്ങിയ കുരങ്ങ് തേക്കുംകാട്ടിൽ സുരേഷിന്റെ വീടിനു മുകളിൽ
മങ്കട: കർക്കിടകം ഭാഗത്ത് നാട്ടിലിറങ്ങിയ കുരങ്ങ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതി. ജി.എൽ.പി സ്കൂൾ പരിസരത്തെ വീടുകളിലാണ് ഒരാഴ്ചയിലധികമായി കുരങ്ങ് ശല്യം. കൃഷി നശിപ്പിക്കുകയും കോഴിക്കുഞ്ഞുങ്ങളെയും വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്നു. കോഴിക്കുഞ്ഞുങ്ങൾ കുരങ്ങിന്റെ ഉപദ്രവത്തിൽ ചത്തതായും നാട്ടുകാർ പറഞ്ഞു. സ്കൂൾസമയങ്ങളിൽ കർക്കിടകം ജി.എൽ.പി സ്കൂളിലേക്കും കുരങ്ങിന്റെ വിളയാട്ടം എത്തുന്നുണ്ട്. പരിസര പ്രദേശത്തുള്ള ഉപവനത്തിൽനിന്നാണ് കുരങ്ങെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.