മങ്കട ഗവ. ഹൈസ്കൂളിൽ മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’
text_fieldsമങ്കട: എസ്.എസ്.എൽ.സി പരീക്ഷയെക്കുറിച്ച് ഇനി പേടി വേണ്ട. മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പദ്ധതിയുടെ ഭാഗമായി മങ്കട ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. സ്കൂൾ പ്രധാനാധ്യാപിക പി.പി. അനിത ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകരായ കെ.ആർ. രാജീവ്, കെ.ടി. മുഹ്സിന എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർമാരായ ഷാഹിദ തായാട്ട്, മേഘ, മാധ്യമം ലേഖകൻ മുനീർ മങ്കട, ഹാജറ എന്നിവർ സംബന്ധിച്ചു.
ഫിസിക്സിൽ സൈലം ഫാക്കൽറ്റി കെ. ജിജേഷ്, മാത്സിൽ അമൃത എന്നിവർ ക്ലാസ്സ് നയിച്ചു. 339 കുട്ടികളാണ് ഇത്തവണ മങ്കട ഗവ. ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. രണ്ടു വർഷമായി തുടർച്ചയായി 100 ശതമാനം വിജയിച്ച സ്കൂളാണിത്. കഴിഞ്ഞതവണ 82 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു.
പ്രൊജക്ടർ ഉപയോഗിച്ച് പരീക്ഷയോടനുബന്ധിച്ചുള്ള പാഠഭാഗങ്ങളും സൂത്രവാക്യങ്ങളും മറ്റു മാതൃകാ ചോദ്യപേപ്പറുകളും പരിചയപ്പെടുത്തിയ ക്ലാസ് കുട്ടികൾക്ക് ആത്മവിശ്വാസമേകി. എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ച് വെളിച്ചം നടത്തിവരുന്ന ‘കോൾ യുവർ ടീച്ചർ’ പദ്ധതിയുടെ തുടർച്ചയായാണ് ‘ലെറ്റ്സ് കൂൾ’ എന്ന പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.