മങ്കട ടൗണിൽ കുരങ്ങുകളുടെ വിളയാട്ടം
text_fieldsമങ്കട: ടൗണിൽ മേലെ അങ്ങാടിയിൽ കൂട്ടിൽ റോഡിലും പരിസരങ്ങളിലും കുരങ്ങുകളുടെ വിളയാട്ടം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടക്കിടെ ഈ ഭാഗത്തേക്ക് കുരങ്ങുകൾ ഇറങ്ങിവരുന്നു. കെട്ടിടത്തിന്റെ മുകളിലും വൈദ്യുതി ലൈനുകളിലുമാണ് കറക്കം. നാട്ടുകാർക്ക് കൗതുകമെന്നതിലുപരി വ്യാപാരികൾക്ക് ഇവ ഭീഷണിയാണ്.
ഏതാനും മാസങ്ങൾക്കുമുമ്പ് മങ്കട പെട്രോൾ പമ്പ് പരിസരങ്ങളിൽ കുരങ്ങിന്റെ ശല്യം ഉണ്ടായിരുന്നു. കടകളിൽനിന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതായി പരാതിയുണ്ടായിരുന്നു.
മങ്കട പാലക്കത്തടത്തും ഈയിടെയായി റോഡരികിൽ കുരങ്ങുകളുടെ സാന്നിധ്യമുണ്ട്. ടൗണിന്റെ പിറകുവശത്തുള്ള കുന്നിലെ ഉപവനങ്ങളിൽ നിന്നാണ് കുരങ്ങുകൾ എത്തുന്നത് എന്നാണ് നിഗമനം. എന്നാൽ, ചുരത്തിൽ നിന്നും മറ്റും ചരക്കുലോറികളിലൂടെ പ്രദേശത്ത് കുരങ്ങുകൾ എത്തുന്നതായും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.