ജർമനിയിൽ പന്തുതട്ടാൻ മുഹമ്മദ് നിഹാൽ
text_fieldsമങ്കട: ഡി.എഫ്.ഐ ജർമനി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിലും ഫുട്ബാൾ മത്സരത്തിലും പങ്കെടുക്കാൻ മങ്കട ചേരിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ് നിഹാൽ ജർമനിയിലേക്ക് പറക്കും. ഫുട്ബാൾ കോച്ചിങ് അക്കാദമി ആയ സ്പോർട്ട് ഹുഡിന്റെ ആഭിമുഖ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായാണ് മുഹമ്മദ് നിഹാലിന് സെലക്ഷൻ ലഭിച്ചത്. കഴിഞ്ഞമാസം കോഴിക്കോടായിരുന്നു സെലക്ഷൻ ക്യാമ്പ്.
മങ്കട ചേരിയം ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് പൂർത്തിയാക്കിയ മുഹമ്മദ് നിഹാൽ ചേരിയം സ്വദേശി സ്റ്റാർ ഹാർഡ്വെയർ ഉടമയായ പള്ളിയാലിൽ ഹാരിസിന്റെയും നജ്മുന്നീസയുടെയും മകനാണ്. ജർമനിയിലെ ആറു ദിവസത്തെ പരിപാടിയിൽ മൂന്നുദിവസം പരിശീലന ക്യാമ്പും മൂന്നുദിവസങ്ങളിലായി ആറുമത്സരങ്ങളിലും നിഹാൽ പങ്കെടുക്കും. മേയ് 15ന് ജർമനിയിലേക്ക് യാത്ര തിരിക്കും. കേരളത്തിൽ നിന്നുള്ള 20 പേരിൽ ഒരാളാണ് മുഹമ്മദ് നിഹാൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ കീഴിലുള്ള യങ് ബ്ലാസ്റ്റേഴ്സിൽ അംഗമാണ് നിഹാൽ. ഇവരുടെ പരിശീലന പരിപാടികളിലും ടൂർണമെന്റിലും നേരത്തെ പങ്കെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.