ജാതി സര്‍ട്ടിഫിക്കറ്റില്ല: ആദിവാസി കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം മുടങ്ങും
text_fieldsമങ്കട: പെരിന്തല്‍മണ്ണ താലൂക്കിലെ ആദിവാസി വിഭാഗമായ കാട്ടുനായ്ക്കരില്‍ ഉൾപ്പെടുന്ന ഏതാനും കുട്ടികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പഠനം മുടങ്ങുമെന്ന് ആശങ്ക. 2003 വരെ ആളര്‍ വിഭാഗത്തില്‍ അറിയപ്പെട്ടിരുന്ന ആദിവാസി വിഭാഗത്തെ കിര്റ്റാഡ്സ് കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഏതാനും കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
എന്നാല്‍, കിര്റ്റാഡ്സിെൻറ ലിസ്റ്റില്‍ പെടാത്ത കുട്ടികളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്. ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഏതാനും കുട്ടികള്‍ക്ക് ഉപരിപഠനത്തിന് പ്രവേശനം നേടാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ല. മങ്കട ചേരിയം മലയിലെ ആദിവാസി കോളനിയിലെ മീനാക്ഷിയുടെ മകള്‍ സീത ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഈ അവസ്ഥയില്‍ ഇപ്പോള്‍ പ്ലസ് വണിന് അപേക്ഷ നല്കാന് സീതക്ക് സാധിക്കുന്നില്ല. താലൂക്കില്‍ പത്തിലധികം വിദ്യാർഥികള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നു.
ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താലാണ് ഈ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥ വന്നത്. ഈ വിഷയത്തില്‍ ആദിവാസി ക്ഷേമ പ്രവര്ത്തകന് ബാബു മാമ്പള്ളി പരാതിയുമായി അധികൃതരെ സമീപിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.