സിയയുടെ സാഹസികതക്ക് അധ്യാപകരുടെ പൊൻസമ്മാനം
text_fieldsമങ്കട: സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ടാലും ആ ആറു വയസുകാരന്‍റെ ജീവൻ രക്ഷിക്കണമെന്ന നിശ്ചയദാർഡ്യത്തോടെയാണ് ഫാത്തിമ സിയ ആ സാഹസികതക്ക് മുതിർന്നത്. അതുകൊണ്ടു തന്നെ ആ രക്ഷാ പ്രവർത്തനത്തിനിടെ നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ട കമ്മലുകൾ അവൾക്ക് വലിയ സങ്കടമൊന്നും വരുത്തിയിട്ടില്ല. എന്നാലും, ആ പെൺ താരത്തിന്‍റെ മനസിൽ ഒരു തരിപോലും സങ്കടം ഉണ്ടാകരുതെന്ന നിർബന്ധം അവളുടെ അധ്യാപകർക്കുണ്ടായിരുന്നു. അങ്ങനെയാണ് പകരമൊരു പൊന്നിൻ കമ്മലുമായി അധ്യപകർ പ്രിയപ്പെട്ട വിദ്യാർഥിനിയുടെ വീട്ടിലെത്തിയത്.
മലപ്പുറം ജില്ലയിലെ വടക്കാങ്ങരയിലാണ് സംഭവം. വിദ്യാർഥിനിയായ ഫാത്തിമ സിയ ആറു വയസുകാരനെ ക്വാറിയിൽ നിന്ന് രക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. രക്ഷിക്കുന്നതിനിടെ അവളുടെ പ്രിയപ്പെട്ട കമ്മൽ നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട കമ്മലിന് പകരം പുതിയ സ്വർണ്ണാഭരണവുമായാണ് ഫാത്തിമ സിയ പഠിക്കുന്ന എം.പി.ജി.യു.പി. സ്കൂളിലെ അധ്യാപകരുടെ സംഘം ആദരിക്കാൻ വീട്ടിലെത്തിയത്.
വീട്ടിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ .എസ് മാലിനി സ്വർണ്ണാഭരണവും മെമേൻായും കൈമാറി. സിയയുടെ കൂടെയുണ്ടായിരുന്ന മിദ് ലാജിനെയും ചടങ്ങിൽ ആദരിച്ചു . അധ്യാപപകരായ ഹഫ്സത്ത്, കെ. ജാബിർ, ബുശ്റ ഖാദർ, ഷീബ,മഹേഷ് ,റഫീഖ് ,രാജ് മോഹൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.