സുരേഷ് ബാബുവിന് വൃക്ക മാറ്റിവെക്കാൻ സുമനസ്സുകളുടെ സഹായം വേണം
text_fieldsമങ്കട: ഇരു വൃക്കയും തകരാറിലായി രോഗാവസ്ഥയിൽ കഴിയുന്ന സുരേഷ് ബാബുവിന് വൃക്ക മാറ്റിവെക്കാൻ സുമനസ്സുകളുടെ സഹായം വേണം. മങ്കട പടുവിൽ പരേതരായ ചെള്ളിയുടെയും കാളിയുടെയും മകൻ സുരേഷ് ബാബു എന്ന കുട്ടനാണ് ഇരു വൃക്കയും തകരാറിലായി ചികിത്സയിൽ കഴിയുന്നത്. ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.
ഭാര്യ സവിതയും പത്തിലും ആറിലും പഠിക്കുന്ന രണ്ട് മക്കളുമുള്ള, കൂലിപ്പണിക്കാരനായ കുട്ടന് താങ്ങാവുന്നതിനപ്പുറം ഭാരിച്ച ചെലവ് വരും. നാട്ടുകാരും സൃഹൃത്തുക്കളും കുട്ടനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കഠിനശ്രമത്തിലാണ്. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസ്ഗറലി (ചെയർ), ഓണാർ കുന്നത്ത് അശോകൻ (കൺ), പടുവിൽ ഗോപാലൻ (ട്രഷ), സമദ് പറച്ചിക്കോട്ടിൽ (കോഓഡിനേറ്റർ) ആയി ചികിത്സ സഹായ സമിതി രൂപവത്കരിച്ച് മങ്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 16320200005035. ഐ.എഫ്.എസ്.സി: FDRL0001632, സ്വിഫ്റ്റ് കോഡ് FDRLINBBIBD, ഗൂഗ്ൾ പേ നമ്പർ കുട്ടൻ 8921998891. ഫോൺ: അശോകൻ (കൺ.)-97459 69881.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.