മങ്കട കോട്ട കാക്കാന്‍ യു.ഡി.എഫ്
text_fieldsമങ്കട: മക്കരപ്പറമ്പ്, മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മൂര്‍ക്കനാട്, പുഴക്കാട്ടിരി എന്നീ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മങ്കട നിയമസഭ മണ്ഡലം. സി.എച്ച്. മുഹമ്മദ് കോയ, പാലോളി മുഹമ്മദ് കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി, എം.കെ. മുനീര്‍, കെ.പി.എ. മജീദ് തുടങ്ങിയ പ്രമുഖര്‍ അങ്കംകുറിച്ച മണ്ണ്. 1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ മുസ്ലിം ലീഗ് 11 തവണയും ഇടതുപക്ഷം മൂന്നുതവണയും വിജയിച്ച മണ്ഡലം. 1965ല്‍ പി. മുഹമ്മദ് കുട്ടി, 2001ലും 2006ലും മഞ്ഞളാംകുഴി അലി എന്നിവരാണ് ഇടതുപക്ഷ ടിക്കറ്റിൽ ജയിച്ചു കയറിയവർ. വലിയൊരു ഇടവേളക്കു ശേഷം 2001ല്‍ കെ.പി.എ. മജീദിനെയും 2006ല്‍ ഡോ. എം.കെ. മുനീറിനെയും തോല്പിച്ചാണ് മഞ്ഞളാംകുഴി അലി മണ്ഡലം ഇടതിന് പിടിച്ചുകൊടുത്തത്.
എന്നാല്‍, 2011ല്‍ മുസ്ലിം ലീഗിലേക്ക് കൂറുമാറിയ അലി മണ്ഡലം മാറി പെരിന്തൽമണ്ണയിൽ മത്സരിച്ചപ്പോൾ ലീഗിലെ ടി.എ. അഹമ്മദ് കബീര്‍ മങ്കട തിരിച്ചുപിടിച്ചു. 23,593 വോട്ടായിരുന്നു അഹമ്മദ് കബീറിെൻറ ലീഡ്. 2016ലെ തെരഞ്ഞെടുപ്പില്‍ ലീഡ് 1508 വോട്ടായി കുത്തനെ കുറഞ്ഞു. അന്നത്തെ ഇടതുതരംഗവും ഇടതുപക്ഷ സ്ഥാനാർഥി ടി.കെ. റഷീദലിയുടെ പ്രചാരണ തന്ത്രങ്ങളും കൂടാതെ ടി.എ. അഹമ്മദ് കബീറിെൻറ രണ്ടാം വരവും ഭൂരിപക്ഷം കുറഞ്ഞതിന് കാരണമായി വിലയിരുത്തപ്പെടുന്നു.
2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് 23,466 വോട്ടിെൻറ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലമാണ് മങ്കട. 2017ല്‍ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് പകരം മത്സരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 19,262 വോട്ടായി ചുരുങ്ങി. 2019ല്‍ എല്ലാ കണക്കുകളും മറികടന്ന് 35,265 ആയി യു.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിച്ചു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1508 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് യു.ഡി.എ.ഫിലെ ടി.എ. അഹമ്മദ് കബീര്‍ വിജയിച്ചത്. ഇതില്‍ ബൂത്ത് 25ലെ മെഷീന് തകരാറായതു കാരണം വോട്ടെണ്ണല്‍ നടന്നില്ല. 985 വോട്ടാണ് ഈ ബൂത്തില്‍ പോള്‍ ചെയ്തത്. എന്നാൽ, 2019ലെ ലോക്സഭയില്‍ ഭൂരിപക്ഷം വർധിപ്പിക്കാനായെങ്കിലും 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിണ്ടും കുറഞ്ഞു. അതേസമയം, മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറെണ്ണം യു.ഡി.എഫ് നേടിയെടുത്തപ്പോള്‍ എല്‍.ഡി.എഫിന് മൂര്‍ക്കനാട് പഞ്ചായത്ത് മാത്രമാണ് ലഭിച്ചത്. 2015ൽ ആകെ രണ്ടു പഞ്ചായത്തുകൾ മാത്രമായിരുന്നു യു.ഡി.എഫിനുണ്ടായിരുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് മങ്കട മണ്ഡലത്തില്‍ നേട്ടമുണ്ടാക്കിക്കൊടുത്തത് എന്നത് ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ട വസ്തുതയാണ്. എല്‍.ഡി.എഫില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ റഷീദലി തരംഗം ഇത്തവണയുമുണ്ടാവുമെന്നാണ് പ്രതീക്ഷ. 2016ൽ യു.ഡി.എഫ് കോട്ടയില്‍ ടി.കെ. റഷീദലി വരുത്തിയ വിള്ളല്‍ ഇത്തവണയും ആശങ്ക സൃഷ്ടിക്കാനിടയുണ്ട്. 2001ല്‍ കെ.പി.എ. മജീദിെൻറ ഭൂരിപക്ഷം കുറക്കുകയും 2006ലെ രണ്ടാം അങ്കത്തില്‍ മണ്ഡലം പിടിച്ചെടുക്കുകയും ചെയ്ത മഞ്ഞളാംകുഴി അലിയുടെ പാരമ്പര്യം റഷീദലിയുടെ രണ്ടാം അങ്കത്തില്‍ ആവര്‍ത്തിക്കാമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. അതിനാല്‍തന്നെ കൂടുതല്‍ ജനകീയനായൊരു സ്ഥാനാർഥിയെ യു.ഡി.എഫ് അണികള്‍ ആഗ്രഹിക്കുന്നു.
2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്:
പി.കെ. കുഞ്ഞാലിക്കുട്ടി
(മുസ്ലിം ലീഗ്): -72,850
എം.ബി. ഫൈസല്‍
(സി.പി.എം): -53,588
എന്‍. ശ്രീപ്രകാശ്
(ബി.ജെ.പി): -7664
ഭൂരിപക്ഷം: 19,262.
2019 ലോക്സഭ
പി.കെ. കുഞ്ഞാലിക്കുട്ടി
(മുസ്ലിം ലീഗ്) -85,193
വി.പി. സാനു
(സി.പി.എം) -49,928
വി. ഉണ്ണികൃഷ്ണന്
(ബി.ജെ.പി) -10,160
അബ്ദുല്‍ മജീദ് ഫൈസി
(എസ്.ഡി.പി.ഐ) -2487
ഭൂരിപക്ഷം: 35,265
നിയമസഭ ഇതുവരെ
1957
മുഹമ്മദ് കോഡൂര്‍
(സ്വത.) -11,854
മുഹമ്മദ് മലവട്ടത്ത്
(കോണ്‍.) -8338
ഭൂരിപക്ഷം 3516
1960
പി. അബ്ദുല്‍ മജീദ്
(മുസ്ലിം ലീഗ്) -24,343
പൂക്കുഞ്ഞിക്കോയ തങ്ങള്‍
(സി.പി.ഐ) -20,037
ഭൂരിപക്ഷം 4306
1965
പി. മുഹമ്മദ് കുട്ടി
(സി.പി.എം) -17,875
കെ.കെ. സയ്യിദ് ഉസ്സന്‍ കോയ
(മുസ്ലിം ലീഗ്) -16,582
ഭൂരിപക്ഷം 1293
1967
സി.എച്ച്. മുഹമ്മദ് കോയ
മുസ്ലിം ലീഗ്) -29,503
എ.സി.കെ. തങ്ങള്‍
(കോണ്‍.)- 4986
ഭൂരിപക്ഷം: 24,517
1970
എം. മൊയ്തീന് കുട്ടി
(മുസ്ലിം ലീഗ്) -30,779
പാലോളി മുഹമ്മദ് കുട്ടി
(സി.പി.എം) 24,438
ഭൂരിപക്ഷം 6341
1977
കൊരമ്പയില്‍ അഹമ്മദ് ഹാജി
(മുസ്ലിം ലീഗ്) -33,597
ചെറുകോയ തങ്ങള്‍
(എം.എല്‍.ഒ) -26,207
ഭൂരിപക്ഷം: 7390
1980
കെ.പി.എ. മജീദ്
(മുസ്ലിം ലീഗ്) -35,623
അബുഹാജി
(ഐ.എം.എല്‍): -31,861
ഭൂരിപക്ഷം: 3762
1982
കെ.പി.എ. മജീദ്
(മുസ്ലിം ലീഗ്): -33,208
കെ. അബുഹാജി
(ഐ.എം.എല്‍) -28,845
ഭൂരിപക്ഷം: 4363
1987
കെ.പി.എ. മജീദ്
(മുസ്ലിം ലീഗ്) -45,810
പി. മൊയ്തു
(സി.പി.എം) -34,888
ഭൂരിപക്ഷം: 10,922
1991
കെ.പി.എ. മജീദ്
(മുസ്ലിം ലീഗ്) -48,605
കെ. ഉമ്മര്‍ മാസ്റ്റര്‍
(സി.പി.എം) -42,645
ഭൂരിപക്ഷം: 5960
1996
കെ.പി.എ. മജീദ്
(മുസ്ലിം ലീഗ്) -52,044
മഞ്ഞളാംകുഴി അലി
(സ്വത.) 50,990
ഭൂരിപക്ഷം 1054
2001
മഞ്ഞളാംകുഴി അലി
(സ്വത.) -67,758
കെ.പി.എ. മജീദ്
(മുസ്ലിം ലീഗ്) -64,700
ഭൂരിപക്ഷം: 3058
2006
മഞ്ഞളാംകുഴി അലി
(സ്വത.) -79,613
ഡോ. എം.കെ. മുനീര്‍
(മുസ്ലിം ലീഗ്) -74,540
ഭൂരിപക്ഷം: 5073
2011
ടി.എ. അഹമദ് കബീര്‍
(മുസ്ലിം ലീഗ്) -67,756
കദീജ സത്താര്‍
(സി.പി.എം) -44,163
ഭൂരിപക്ഷം: 23,593
2016
ടി.എ. അഹമദ് കബീര്‍
(മുസ്ലിം ലീഗ്) -69,165
അഡ്വ. ടി.കെ. റഷീദലി
(സി.പി.എം) -67,657
ബി. രതീഷ്
(ബി.ജെ.പി): 6641
ഹമീദ് വാണിയമ്പലം
(വെല്‍ഫെയർ പാര്‍ട്ടി) -3999
എ.എ. റഹീം
(എസ്.ഡി.പി ഐ) -1456
ഒ.ടി. ഷിഹാബ്
(പി.ഡി.പി) -273
അഹമ്മദ് കബീര്‍ മുട്ടേറ്റങ്ങാടന്
(സ്വത.) -218
ഭൂരിപക്ഷം: 1508
2021 തദ്ദേശ തെരഞ്ഞെടുപ്പ് കക്ഷിനില
മങ്കട ബ്ലോക്ക് പഞ്ചായത്ത്:
യു.ഡി.എഫ്: 11
എല്‍.ഡി.എഫ്: 02
മങ്കട പഞ്ചായത്ത്:
യു.ഡി.എഫ്: 11
എല്‍.ഡി.എഫ്: 05
സ്വത: 02
മക്കരപ്പറമ്പ്:
യു.ഡി.എഫ്: 06
സ്വത: 07
അങ്ങാടിപ്പുറം:
യു.ഡി.എഫ്: 11
എല്‍.ഡി.എഫ്: 06
ബി.ജെ.പി: 01
സ്വത: 05
കൂട്ടിലങ്ങാടി:
യു.ഡി.എഫ്: 11
എല്‍.ഡി.എഫ്: 02
സ്വത: 06
കുറുവ:
യു.ഡി.എഫ്: 09
എല്‍.ഡി.എഫ്: 06
സ്വത: 07
മൂര്‍ക്കനാട്:
യു.ഡി.എഫ്: 06
എല്‍.ഡി.എഫ്: 09
ബി.ജെ.പി: 01
സ്വത: 03
പുഴക്കാട്ടിരി:
യു.ഡി.എഫ്: 10
എല്‍.ഡി.എഫ്: 01
സ്വത: 06
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.