അഴിയാതെ മങ്കടയിലെ ഗതാഗതക്കുരുക്ക്
text_fieldsമങ്കട: പരിഹാരമില്ലാതെ മങ്കടയിലെ ഗതാഗതക്കുരുക്ക്. തോന്നിയ പോലുള്ള വാഹന പാർക്കിങ്ങും മറ്റും ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്.
സ്ഥിരമായ ട്രാഫിക് നിയന്ത്രണവും ബൈപാസിെൻറ വികസനവും ബസ് സ്റ്റോപ്പുകളുടെ ക്രമീകരണവും വർഷങ്ങളായി ചർച്ചയാകുന്നുണ്ടെങ്കിലും നടപടികൾ മാത്രം കൈക്കൊള്ളുന്നില്ല. രൂക്ഷമായ കുരുക്കിന് ആരാണ് പരിഹാരം കാണേണ്ടത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഗ്രാമപഞ്ചായത്തിന് എന്തെങ്കിലും ചെയ്തുകൂടെയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. പൊലീസിനോട് ബന്ധപ്പെട്ട് പരിഹാരം കാണാം എന്നാണ് പറയുന്നത്.
മുൻ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും ഒരു കാര്യവും പ്രാബല്യത്തിൽ വന്നിട്ടില്ല. ഗതാഗത നിയന്ത്രണത്തിന് പൊലീസിെൻറ സാന്നിധ്യം ആവശ്യപ്പെട്ടിട്ടും സ്ഥിരമായ സംവിധാനം ആയിട്ടില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ മങ്കട മേലെ അങ്ങാടിയിൽ വാഹനങ്ങൾ ദീർഘനേരം കുടുങ്ങിക്കിടക്കുന്നതും യാത്രക്കാർ തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടാകുന്നതും പതിവാണ്.
പെരിന്തൽമണ്ണ- മഞ്ചേരി റൂട്ടിൽ ആശുപതികളിലേക്ക് നിരവധി ആംബുലൻസുകൾ കടന്നു പോകുന്ന റൂട്ടാണ് ഇത്. തിരക്കിനിടയിൽ പലപ്പോഴും ആംബുലൻസുകളും കുടുങ്ങിപ്പോകുന്ന അവസ്ഥകളുണ്ടാകാറുണ്ട്. ടൗണിലെ യാത്രക്കാരും വ്യാപാരികളും ഇതിെൻറ ദുരന്ത ഫലം അനുഭവിക്കുന്നുണ്ട്.
വൺവേ ലംഘിച്ചവർ പിടിയിൽ
പെരിന്തൽമണ്ണ: ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ വൺവേ ലംഘിച്ച് വാഹനങ്ങൾ ചീറിപ്പായുന്നത് തടയാൻ ട്രാഫിക് പൊലീസ് രംഗത്തിറങ്ങി.
പെരിന്തൽമണ്ണയിൽ കോഴിക്കോട് റോഡിൽ ബൈപാസ് ജങ്ഷൻ മുതൽ അങ്ങാടിപ്പുറം വരെ റോഡ് ഡിവൈഡർ അടക്കം രണ്ടു വരിയാണ്. പുതിയ ഗതാഗത പരിഷ്കരണം വന്നതോടെ ബൈപാസ് ജങ്ഷന് സമീപം ഒരുഭാഗത്ത് വാഹനങ്ങളുടെ വൻ നിര കാണുമ്പോൾ പലരും വൺവേ ഏർപ്പെടുത്തിയ പാതയിൽ തെറ്റായ ഭാഗത്തേക്ക് എതിർദിശയിൽ പൊലീസിനെ കാണാതെ അതിവേഗം ഓടിച്ചുപോകുകയാണ്.
പലപ്പോഴും പൊലീസിെൻറ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും നടപടി എടുത്തിരുന്നില്ല. തിങ്കളാഴ്ച രാത്രി ട്രാഫിക് എസ്.ഐ അബ്ദുൽ അസീസിെൻറ നേതൃത്വത്തിൽ ട്രാക്ക് മറികടന്നുവന്ന വാഹനങ്ങളെ കൈയോടെ പിടികൂടി.
വൺവേ ഗതാഗതമാവുമ്പോൾ എതിർദിശയിൽനിന്ന് വാഹനങ്ങൾ പ്രതീക്ഷിക്കാതെ നീങ്ങുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് വലിയ വാഹനങ്ങൾ പോലും ട്രാക്ക് തെറ്റിച്ച് എത്തുന്നത് ഇവിടെ പലവട്ടം അപകടത്തിന് വഴിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.