ആർ.എസ്.എസ് കൊലപാതകങ്ങൾക്കെതിരെ പ്രതികരിക്കാൻ മാധ്യമങ്ങൾക്ക് മടി –വി.പി. സാനു
text_fieldsമലപ്പുറം: എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ ആർ.എസ്.എസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിൽ 'കൊന്നിട്ടും കൊതി തീരാത്ത ആർ.എസ്.എസ് തീവ്രവാദികൾ കൊലക്കത്തി താഴെ വെക്കുക' മുദ്രാവാക്യം ഉയർത്തി ധർണ സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ നടന്ന ധർണ എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു ഉദ്ഘാടനം ചെയ്തു.
ആർ.എസ്.എസ് കൊലപാതകങ്ങൾക്കെതിരെ പ്രതികരിക്കാൻ മാധ്യമങ്ങൾക്ക് മടിയാണെന്ന് സാനു പറഞ്ഞു.
മഹാരാജാസ് കോളജിലെ അഭിമന്യുവിനെ െകാലപ്പെടുത്തിയപ്പോൾ കണ്ട പ്രതിഷേധങ്ങളൊന്നും ആലപ്പുഴയിൽ ആർ.എസ്.എസുകാർ നടത്തിയ കൊലപാതകത്തിൽ കണ്ടില്ലെന്നും സാനു വിമർശിച്ചു. ഏരിയ പ്രസിഡൻറ് കെ.എം. റാഫി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ. സക്കീർ, ഏരിയ സെക്രട്ടറി കെ.പി. ശരത്, ജില്ല കമ്മിറ്റി അംഗം ഗോപിക എന്നിവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ടി.പി. രഹ്ന സബീന നിലമ്പൂരിലും ജില്ല സെക്രട്ടറി കെ.എ. സക്കീർ പെരിന്തൽമണ്ണയിലും ജില്ല പ്രസിഡൻറ് ഇ. അഫ്സൽ മഞ്ചേരിയിലും ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് കെ. ശ്യാം പ്രസാദ് മങ്കടയിലും ഡി.വൈ.എഫ്.െഎ ജില്ല വൈസ് പ്രസിഡൻറ് പി. ഷബീർ എടക്കരയിലും എസ്.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. സജാദ് വണ്ടൂരിലും ഹരികൃഷ്ണപാൽ തിരൂരങ്ങാടിയിലും എസ്.എഫ്.െഎ ജില്ല വൈസ് പ്രസിഡൻറ് കെ. ഹരിമോൻ കൊണ്ടോട്ടിയിലും ജില്ല സെക്രേട്ടറിയറ്റ് മെംബർമാരായ വൃന്ദരാജ് വളാഞ്ചേരിയിലും കെ. ഷിഹാബ് എടപ്പാളിലും സി.െഎ.ടി.യു ഏരിയ പ്രസിഡൻറ് എ. അനിൽകുമാർ താനൂരിലും ഡി.വൈ.എഫ്.െഎ ബ്ലോക്ക് പ്രസിഡൻറ് കെ.വി. ശ്രീജേഷ് അരീക്കോട്ടും ബ്ലോക്ക് ട്രഷറർമാരായ കെ. ശ്രീജിത്ത് കോട്ടക്കലും കെ.പി. സുഗേഷ് രാജ് പൊന്നാനിയിലും ബ്ലോക്ക് സെക്രേട്ടറിയറ്റ് അംഗം ഷൈജു തിരൂരിലും ധർണ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.