കാഴ്ച വസന്തമൊരുക്കി ഔഷധ സസ്യം ‘മലതാങ്ങി’ പൂവിട്ടു
text_fieldsചങ്ങരംകുളം: ചങ്ങരംകുളത്തിനടുത്ത് മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പറമ്പിൽ ‘മലതാങ്ങി’എന്ന അപൂർവയിനം ഔഷധ സസ്യം പൂവിട്ടു. നിരവധി പേരാണ് ദിനംപ്രതി കൗതുകമുണർത്തുന്നതും അപൂർവമായ ഈ കാഴ്ച കാണാൻ ക്ഷേത്രത്തിലേക്ക് എത്തുന്നത്. അപൂർവ ഔഷധ സസ്യങ്ങളിൽ ഒന്നൊണിത്. കാടുകളാൽ ചുറ്റപ്പെട്ട ക്ഷേത്രമാണിത്.
ക്ഷേതത്തിന്റെ മതിൽ കെട്ടിനുള്ളിലെ കാട്ടിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഔഷധ ചെടികളും മരങ്ങളും സംരക്ഷിച്ച് വരുന്നുണ്ട്. വട്ടവള്ളി, വട്ടോളി, ബട്ടവല്ലി എന്നെല്ലാം അറിയപ്പെടുന്ന മലതാങ്ങി മരങ്ങളിൽ കയറി വളരുന്ന വലിയ ഒരു വള്ളിച്ചെടിയാണ്. ഇളം ചുവപ്പിൽ മുന്തിരിക്കുല പോലെ നിറഞ്ഞു നിൽക്കുന്ന മലതാങ്ങി കാഴ്ചക്കാരെ ഏറെ ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.