മീഡിയവൺ വിലക്ക് ഫാഷിസ്റ്റ് അജണ്ട -വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം
text_fieldsമലപ്പുറം: കേന്ദ്ര സർക്കാർ മീഡിയവണിനെതിരെ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് മാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്ന് മീഡിയവൺ സംപ്രേഷണ വിലക്കിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും സമര സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ.കെ. സമദ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, സാഹിത്യകാരൻ പി. സുരേന്ദ്രൻ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം വി. അജയ് കുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി. ആയിശ, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് ഡോ. സി.എച്ച്. അഷ്റഫ്, പി.ഡി.പി ജില്ല പ്രസിഡന്റ് സലാം മുന്നിയൂർ, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ, എസ്.വൈ.എസ് ജില്ല സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, വിസ്ഡം ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ പറവണ്ണ, കെ.എൻ.എം ജില്ല സെക്രട്ടറി യൂസഫ് സ്വലാഹി, കെ.എൻ.എം മർകസുദ്ദഅ്വ ജില്ല പ്രസിഡന്റ് ഡോ. യു.പി. യഹ്യാഖാൻ, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് എ.ടി. ഷറഫുദ്ദീൻ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് രജിത മഞ്ചേരി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല ജനറൽ സെക്രട്ടറി ഷമീമ സക്കീർ എന്നിവർ സംസാരിച്ചു. മുനീബ് കാരകുന്ന് സ്വാഗതവും ആരിഫ് ചുണ്ടയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.