സൗജന്യ മെഗാ മെഡിക്കൽ കാമ്പ് തിരൂരിൽ
text_fieldsമലപ്പുറം: എം.ഇ.എസ് തിരൂർ യൂനിറ്റും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ കാമ്പ് സംഘടിപ്പിക്കുന്നു.
ഡിസംബർ 24ന് ചൊവ്വാഴ്ച തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് കാമ്പ്.
ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്ര രോഗം, ഹൃദ്രോഗം, സ്ത്രീ രോഗം, ചെവി, തൊണ്ട, മൂക്ക് രോഗം, കുട്ടികളുടെ രോഗം, ത്വക്ക് രോഗം, ശ്വാസകോശ വിഭാഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളിലാണ് സേവനം ലഭിക്കുക. സൗജന്യ രജിസ്ട്രേഷന് താഴെ കാണുന്ന ലിങ്കിൽ സന്ദർശിക്കുക
മെഗാ മെഡിക്കൽ കാമ്പ് സൗജന്യ രജിസ്ട്രേഷൻ
അല്ലെങ്കിൽ 8891459241 /98460 50709 എന്ന നമ്പറിൽ ബന്ധപ്പെടുക. പരിശോധന ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രമായിരിക്കുമെന്ന് എം.ഇ.എസ് തിരൂർ യൂനിറ്റ് അറിയിച്ചു.
ലഭ്യമാകുന്ന മറ്റു സേവനങ്ങൾ
- സൗജന്യ കേൾവി പരിശോധന
- സൗജന്യ പ്രമേഹ പരിശോധന
- സൗജന്യ രക്ത സമ്മർദ്ദ പരിശോധന (BP)
- ഇസിജി പരിശോധന
- സൗജന്യ കാഴ്ച്ച പരിശോധന
- സൗജന്യ തിമിര ശസ്ത്രക്രിയ
- സൗജന്യ പ്രസവ സുരക്ഷാ പദ്ധതി
- പല്ല് ക്ളീനിംഗ്
- സൗജന്യ മരുന്നുകൾ (പരിമിതം)
- റഫർ ചെയ്യപ്പെടുന്ന രോഗികൾക്ക് എം ഇ എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രത്യേക ഇളവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.