മന്തി ഫെസ്റ്റിലൂടെ വൃക്കരോഗിക്ക് സമാഹരിച്ചത് 2.4 ലക്ഷം
text_fieldsമേലാറ്റൂർ: വൃക്കകൾ തകരാറിലായ രോഗിയുടെ ചികിത്സക്കായി മന്തി ഫെസ്റ്റിലൂടെ യൂത്ത് ലീഗ് സമാഹരിച്ചത് 2,40,090 രൂപ. എടപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് ആഞ്ഞിലങ്ങാടി എസ് വളവിലെ കൊളത്തോടൻ ജംഷീലയുടെ ചികിത്സക്ക് ഫണ്ട് സമാഹരണത്തിനായി മന്തി ഫെസ്റ്റ് നടത്തിയത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ 'ജംഷീല ചികിത്സാസഹായ സമിതി'ക്ക് തുക കൈമാറി.
എടപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് നൗഷാദ് ബാബു, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദ്ദീഖ് നന്നാട്ട്, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് പി.ടി. അബൂബക്കർ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഖാജാ മുഈനുദ്ദീൻ, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് അൻവർ, മുസ്തഫ, ആഞ്ഞിലങ്ങാടി യൂനിറ്റ് യൂത്ത് ലീഗ് സെക്രട്ടറി ഷമീൽ, പി.പി. റിയാസ് എന്നിവർ സംബന്ധിച്ചു.
ബിരിയാണി ഫെസ്റ്റ്
പുലാമന്തോൾ: ഭവനനിർമാണ ധനശേഖരണാർഥം വനിതാലീഗ് നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തി. തിരുനാരായണപുരം കാരാട്ടുപറമ്പിൽ സുബൈദയുടെ ഭവനനിർമാണ ആവശ്യാർഥമാണ് വനിതാ ലീഗ് ടി.എൻ പുരം യൂനിറ്റിെൻറ നേതൃത്വത്തിൽ ഫെസ്റ്റ് നടത്തിയത്. ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് സെക്രട്ടറി റാഷിദ ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് റഹീമ മുഹമ്മദ് അലി, ട്രഷറർ സുഹറ ഉണ്ണീൻകുട്ടി, സുഫൈറ ശറഫുദ്ധീൻ, സുബൈദ മുണ്ടേക്കാടൻ, മിസിരിയ ഹമീദ്, ഷാക്കിറ മുനീർ, ഫൗസിയ ഹംസ, ഖദീജ അലി, ഹസീന ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹൈറുന്നിസ, സൈഫുന്നിസ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് കുട്ടി മാസ്റ്റർ, പഞ്ചായത്ത് കെ.എം.സി.സി ട്രഷറർ ശറഫുദ്ദീൻ ടി.എൻ പുരം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.