വാക്സിൻ രജിസ്ട്രേഷൻ സൈറ്റിലെ സാങ്കേതിക പിഴവുകൾ തിരുത്തിച്ച് യുവാവ്
text_fieldsഅഭിരാം
മേലാറ്റൂർ: കോവിഡ് വാക്സിനേഷൻ മുൻഗണന രജിസ്ട്രേഷനുള്ള സൈറ്റിലെ സാങ്കേതിക പിഴവുകൾ കണ്ടെത്തി തിരുത്താനാവാശ്യമായ ഇടപെടൽ നടത്തി യുവാവ്. ഡി.വൈ.എഫ്.ഐ പുല്ലികുത്ത് യൂനിറ്റ് അംഗവും മേലാറ്റൂർ പുല്ലികുത്ത് ഉമ്മണത്തുപടിയിൽ 'വരദ'യിലെ അഭിരാമാണ് (23), covid19 Kerala.gov.in ലെ സാങ്കേതിക പിഴവ് കണ്ടത്തിയത്.
പ്രേത്യക രോഗമുള്ളവർ, വികലാംഗർ, ആർ.ആർ.ടി അംഗങ്ങൾ തുടങ്ങി വിവിധ മേഖലയിലെ പ്രേത്യക പരിഗണന അർഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൈറ്റാണിത്. വ്യാജ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം എന്ന പോരായ്മയാണ് സൈറ്റിനുണ്ടായിരുന്നത്. യഥാർഥ ഒ.ടി.പി നമ്പർ കൊടുത്തില്ലെങ്കിലും രജിസ്റ്റർ ചെയ്യാൻ കഴിയും.
ഇതുമൂലം സർക്കാറിെൻറ മാർഗനിർദേശ പ്രകാരമല്ലാത്തവർക്കും മുൻഗണന ലിസ്റ്റിൽ കയറിക്കൂടാം.
ഈ പിഴവാണ് സൈബർ സെക്യൂരിറ്റി വിദ്യാർഥി കൂടിയായ അഭിരാം കണ്ടെത്തിയത്. തുടർന്ന്, 22ന് കേന്ദ്ര സർക്കാറിെൻറ ഐ.ടി വിഭാഗമായ എൻ.സി.ഐ.ഐ.ടി.സിയിൽ വിവരമറിയിച്ചു.
പരിഹാരമാകാത്തതിനെ തുടർന്ന് 26ന് സംസ്ഥാന സർക്കാറിെൻറ ഇ-ഹെൽത്ത് വിഭാഗത്തെ അറിയിച്ചു. തുടർന്ന്, സാങ്കേതിക പ്രശ്നം തിങ്കളാഴ്ച പരിഹരിക്കുകയും അഭിരാമിനെ ഇ-മെയിൽ വഴി അഭിനന്ദനമറിയിക്കുകയും ചെയ്തു. റിട്ട. അധ്യാപകരായ ജി. വേണുഗോപാൽ-രമാദേവി ദമ്പതികളുടെ മകനായ അഭിരാം മേലാറ്റൂർ പഞ്ചായത്ത് നാലാം വാർഡ് ആർ.ആർ.ടി അംഗം കൂടിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.