പൊതുപ്രവർത്തകന് കോവിഡ്; കാളമ്പാറയിൽ 200ഓളം പേർ ക്വാറൻറീനിൽ
text_fieldsമേലാറ്റൂർ: പൊതുപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അലനല്ലൂർ പഞ്ചായത്തിലെ കാളമ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും 200ഒാളം പേർ ക്വാറൻറീനിൽ പ്രവേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് പ്രാദേശികമായി നടത്തിയ ആൻറിജെൻ പരിശോധനയിലാണ് കാളമ്പാറയിലെ നല്ലൂർപുള്ളി സ്വേദശിക്ക് കോവിഡ് പോസിറ്റീവായത്. ഉറവിടം കണ്ടെത്തിയിട്ടില്ല.
95 പേരെ പരിശോധിച്ചതിൽ ഇയാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് ആലുങ്ങലിലെ ഒരു ഒാഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഇയാൾ പെങ്കടുത്തിരുന്നു. ഇവിടെ എത്തിയ 21 പേർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്.
രോഗം സ്ഥിരീകരിച്ചതിെൻറ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച ഇയാൾ പ്രദേശത്തെ പള്ളിയിൽ ജുമുഅ നമസ്കാരത്തിൽ പെങ്കടുത്തിരുന്നു. മുൻകരുതലിെൻറ ഭാഗമായി നമസ്കാരത്തിൽ പെങ്കടുത്ത 80ഒാളം പേരോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
അതേസമയം, പള്ളിയിൽ സാമൂഹിക അകലം പാലിച്ച് ആരോഗ്യവകുപ്പിെൻറ മുഴുവൻ നിർദേശങ്ങളോടെയുമാണ് നമസ്കാരം നടന്നിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അലനല്ലൂർ പഞ്ചായത്തിലുള്ളവർക്ക് പുറമെ താഴെക്കോട്, കരുവാരകുണ്ട്, പാണ്ടിക്കാട് പഞ്ചായത്തുകളിലുള്ള രോഗിയുടെ ബന്ധുക്കളോടും ക്വാറൻറീനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് ബാധിതനുമായി സമ്പർക്കമുള്ള മറ്റുള്ളവരെയും കണ്ടെത്തി ക്വാറൻറീൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.