ആവേശമായത്തേരിലേറി കുട്ടിക്കൂട്ടം സർഗശേഷി വികസന ക്യാമ്പ്
text_fieldsമേലാറ്റൂർ: കാര്യമുള്ള കളികൾ കളിച്ചും കഥ പറഞ്ഞും കളിപ്പാട്ടങ്ങൾ സ്വയം നിർമിച്ചും 'കുട്ടിക്കൂട്ടം' ഒത്തുകൂടി. നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരൽ കുട്ടികൾക്ക് ആവേശമായി. കുട്ടികളിൽ സർഗശേഷിയും പഠനോത്സുകതയും വർധിപ്പിക്കുന്നതിനായി പഞ്ചായത്ത് ബാലസഭയുടെ ആഭിമുഖ്യത്തിൽ മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ്സിൽ നടത്തിയ കുട്ടിക്കൂട്ടം സർഗശേഷി വികസന ക്യാമ്പാണ് കുട്ടികൾക്ക് പുത്തൻ ഉണർവേകിയത്.
മേലാറ്റൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ യൂസഫ് ഹാജി, അജിത ആലിക്കൽ, റീജ മംഗലത്തൊടി, പ്രസന്ന, വേലായുധൻ, ഹെഡ്മാസ്റ്റർ സുഗണ പ്രകാശ് എന്നിവർ സംസാരിച്ചു. കളിപ്പാട്ട നിർമാണം, പാട്ടുകൾ, ഒറിഗാമി, സാഹിത്യരചന, കാര്യമുള്ള കളികൾ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടത്തി. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ കുട്ടികൾക്കായിരുന്നു പരിശീലനം.
ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത 10 കുട്ടികൾ വീതം 160 പേർ പങ്കെടുത്തു. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നയിച്ച പരിശീലനക്കളരിയിൽ കുട്ടിക്കൂട്ടം പ്രവർത്തകൻ പി.പി. രാജേന്ദ്ര ബാബു, പെരിന്തൽമണ്ണ േബ്ലാക്ക് കുടുംബശ്രീ കോഡിനേറ്റർ ജീന വിജയൻ എന്നിവരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം വി.ഇ. ശശിധരൻ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.വി. രുഗ്മിണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.