‘മാധ്യമം ഹെൽത്ത് കെയറി’ന് മേലാറ്റൂർ ഹെവൻസ് പ്രീ സ്കൂൾ കുരുന്നുകളുടെ കൈത്താങ്ങ്
text_fieldsമേലാറ്റൂർ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മേലാറ്റൂർ ഹെവൻസ് പ്രീ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 25000 രൂപയാണ് വിദ്യാർഥികൾ സ്വരൂപിച്ച് നൽകിയത്. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എ.സഹ് ല, സ്കൂൾ അഡ്മിനിസ്ട്രേറ്റർ പുള്ളിശ്ശേരി അബ്ദുൽ കരീം എന്നിവരിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ മുഹമ്മദ് ഇഹാൻ, കെ. മുഹമ്മദ് റുഹാൻ, അർഹാം കൊട്ടേക്കോടൻ, കെ.കെ. അൽന ഹാരിസ്, കെ.ടി. അയ്റ ഷഹ്സിൻ, ഫർസാൻ ഫഹീം, ഹാല അബ്ദുൽ സലാം, ടി.കെ. സഹ് വ, ആസിം അനീസ്, ദുആ സമാൻ കോൽതൊടി, നൂർ എസ്മിറ ഇസ്ലിൻ, എ.ടി. സറിൻ ലുക്മാൻ, അഹ്മദ് അമൻ, പി. ഐറിൻ, കെ.പി. ഹാതിം, സി. അദാ ജന്ന, ഹയ അബ്ദു റഹ് മാൻ, അഹ്മദ് മാസിൻ, സി.കെ. മുഹമ്മദ് തൽഹ എന്നിവർക്കും ബെസ്റ്റ് മെന്റർസ് പി. ഫാത്തിമ തസ്നീമ, എം. സജ്ന എന്നിവർക്കും മാധ്യമത്തിന്റെ മെമന്റോ നൽകി ആദരിച്ചു. സ്കൂൾ മെന്റർസ് ഫാത്തിമ തസ്നീമ, ആരിഫ, സജ്ന, റഹ് മത്തുന്നീസ, റസീന, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.