പൊലീസിൽ നിന്ന് പടിയിറങ്ങി; സൗമ്യ ഇനി കുരുന്നുകൾക്ക് അറിവ് പകരും
text_fieldsമേലാറ്റൂർ: അഞ്ചര വർഷം കാക്കിയണിഞ്ഞ് പൊതുജനങ്ങളെ സേവിച്ച സൗമ്യ ഇനി കുരുന്നുകൾക്ക് അറിവിെൻറ വെളിച്ചം പകർന്നുനൽകും. മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മണ്ണാർക്കാട് കുമരംപുത്തൂർ വട്ടമ്പലം സ്വദേശി ആഴ്വാഞ്ചേരി വീട്ടിൽ സൗമ്യയാണ് പൊലീസിൽ നിന്ന് വിടുതൽ വാങ്ങി അധ്യാപികയായി ചാർജെടുത്തത്.
വ്യാഴാഴ്ച മുതൽ പാലക്കാട് ജില്ലയിലെ തൃത്താല നെയ്യൂർ ജി.ബി.എൽ.പി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2016 ജനുവരിയിൽ പൊലീസിൽ ചേർന്ന സൗമ്യ മൂന്ന് വർഷം മേലാറ്റൂർ സ്റ്റേഷനിലും രണ്ടര വർഷങ്ങളിലായി അട്ടപ്പാടി, പെരിന്തൽമണ്ണ, നാട്ടുകൽ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ അധ്യാപികയാകാനായിരുന്നു ആഗ്രഹമെന്നും പൊലീസിൽ അപ്രതീക്ഷിതമായി എത്തിയതാണെന്നും സൗമ്യ പറഞ്ഞു. ചെത്തല്ലൂരിലെ ആക്കപ്പറമ്പിൽ കൃഷ്ണൻ കുട്ടി^വത്സല ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. മണ്ണാർക്കാട് കെ.എസ്.ഇ.ബി ഓവർസിയർ പ്രകാശാണ് ഭർത്താവ്. വിദ്യാർഥികളായ അവനിക, അഭിനന്ദ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.