Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightസ്വർണവും പണവുമടങ്ങിയ...

സ്വർണവും പണവുമടങ്ങിയ ബാഗും പഴ്സും തിരിച്ചുനൽകി കടയുടമയുടെ മാതൃക

text_fields
bookmark_border
സ്വർണവും പണവുമടങ്ങിയ ബാഗും പഴ്സും തിരിച്ചുനൽകി കടയുടമയുടെ മാതൃക
cancel

മേ​ലാ​റ്റൂ​ർ: അ​ഞ്ച്​ പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വു​മ​ട​ങ്ങി​യ ബാ​ഗും പ​ഴ്സും ഉ​ട​മ​സ്ഥ​ർ​ക്ക്​ തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യി മ​ല​ഞ്ച​ര​ക്ക് ക​ട​യു​ട​മ. മേ​ലാ​റ്റൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ന്​ സ​മീ​പം മ​ല​ഞ്ച​ര​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന കീ​ഴാ​റ്റൂ​ർ ഇ​ല്ലി​ക്ക​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നാ​ണ് സ്വ​ർ​ണ​വും പ​ണ​വു​മ​ട​ങ്ങു​ന്ന ബാ​ഗും പ​ഴ്സും വീ​ണു​കി​ട്ടി​യ​ത്.

പു​ളി​യ​ക്കോ​ട് പൊ​ള്ള​ക്കു​ന്ന​ൻ ഖ​മ​റു​ദ്ദീ​െൻറ​യാ​ണ് അ​ഞ്ച്​ പ​വ​ൻ സ്വ​ർ​ണ​മ​ട​ങ്ങു​ന്ന ബാ​ഗ്. ചോ​ല​ക്കു​ളം നെ​ടു​ങ്ങാ​പാ​റ ല​ക്ഷ്മി (മു​ണ്ടി)​യു​ടേ​താ​ണ് ഒ​രു സ്വ​ർ​ണ​മാ​ല​യും പ​ണ​വു​മ​ട​ങ്ങു​ന്ന പ​ഴ്സ്. ല​ക്ഷ്മി ത​െൻറ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ വ​ന്ന​പ്പോ​ൾ മ​റ​ന്നു​െ​വ​ച്ച്​ പോ​വു​ക​യാ​യി​രു​ന്നു. ഖ​മ​റു​ദ്ദീ​െൻറ ബാ​ഗ് ക​ട​യു​ടെ സ​മീ​പ​ത്തു​നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന്​ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. ഉ​ട​ൻ ഇ​വ ര​ണ്ടും മേ​ലാ​റ്റൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന്, സി.​ഐ കെ. ​റ​ഫീ​ഖ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫ​ക്രു​ദ്ദീ​ൻ അ​ലി, അ​ജീ​ഷ് എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ഉ​ട​മ​സ്ഥ​ർ​ക്ക് ഇ​വ തി​രി​ച്ചു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SHOPKEEPERGold bag
News Summary - The shopkeeper returned the bag containing the gold and cash and set an example
Next Story