ഇരുട്ടുമുറികളിൽനിന്ന് അവർ പറന്നു; പുതുവെളിച്ചം കാണാൻ
text_fieldsമേലാറ്റൂർ (മലപ്പുറം): നാല് ചുമരുകൾക്കുള്ളിൽ വേദനിച്ചുജീവിക്കുന്ന രോഗികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് മേലാറ്റൂർ പാലിയേറ്റിവ് കെയർ. 12ഒാളം വരുന്ന വളൻറിയൻമാരുടെ നേതൃത്വത്തിൽ 50ലേറെ പേരെയാണ് യാത്ര കൊണ്ടുപോയത്.
രോഗികളുടെ മാനസികോല്ലാസത്തിനായി എല്ലാ വർഷവും ഇവർക്കായി വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. പാട്ടുപാടിയും ഉല്ലസിച്ചും ആനന്ദിച്ചും അവർ ഒരുദിനം സന്തോഷത്തിേൻറതാക്കി മാറ്റി.
തിരൂർ നൂർലേക്ക്, തിരൂർ കൂട്ടായി കടപ്പുറം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഒറ്റപെടൽ അനുഭവിക്കുന്ന രോഗികളെ മാസത്തിൽ ഒരുദിനം മേലാറ്റൂരിലെ പാലിയേറ്റിവ് കെയർ യൂനിറ്റിലെത്തിച്ച് ഗാനമേളയും മറ്റു കലാപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.