സ്നേഹക്കൂട്ടായ്മ കൈകോർത്തു; വിലാസിനിക്ക് വീടായി
text_fieldsമേലാറ്റൂർ: വിലാസിനിയും കുടുംബവും ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ അന്തിയുറങ്ങും. വെള്ളിയഞ്ചേരി സ്നേഹക്കൂട്ടായ്മയുടെ കരുതലിൽ വിലാസിനിക്ക് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. വെളിയഞ്ചേരി 11 വാർഡിൽ താമസിക്കുന്ന മങ്ങാട്ടുതൊടി വിലാസിനിക്കു നിർമിച്ച വീടിെൻറ താക്കോൽ ദാനം സ്‌നേഹക്കൂട്ടായ്മ ചെയർമാൻ ടി.പി. അബ്ദുല്ല നിർവഹിച്ചു.
വർഷങ്ങളായി ഷീറ്റ് കെട്ടിയ ചോർന്ന് ഒലിക്കുന്ന വീട്ടിൽ താമസിക്കുകയായിരുന്ന വിലാസിനിക്കും ഹൃദ്രോഗിയായ ഭർത്താവിനും വീടെന്ന സ്വപനം യാഥാർഥ്യമാക്കാൻ 2021 നവംബറിലാണ് വെള്ളിയഞ്ചേരി സ്‌നേഹകൂട്ടായ്മ എന്ന പേരിൽ ജനകീയ കമ്മിറ്റി ഉണ്ടാക്കിയത്. വെള്ളിയഞ്ചേരി നിവാസികളുടെ അകമഴിഞ്ഞ സഹകരണത്തോടെ അഞ്ചു മാസത്തിനകമാണ് 400 സ്‌ക്വയർ ഫീറ്റ് വീട് യാഥാർഥ്യമാക്കിയത്. കാപ്പിൽ മൂസഹാജി ആധ്യക്ഷത വഹിച്ചു. ടി.പി. ഷാനവാസ് സ്വാഗതം പറഞ്ഞു. വാർഡ് അംഗം ഹസീന റാഫി, ടി.പി. അബ്ദുല്ല, സി. അബൂബക്കർ, ഇ. കുഞ്ഞിപ്പു, കെ. മുഹമ്മദ് റാഫി, വേലു, ടി. മുഹമ്മദാലി, കൊല്ലാരൻ നാസർ, ശൗക്കത്ത് കാപ്പിൽ, മാടശ്ശേരി ഹംസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.